കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കാരെ നടുറോഡില്‍ നിര്‍ത്തിപ്പൊരിച്ച് വനിതാ സിഐ, വീഡിയോ വൈറല്‍!!

ബിജെപിയുടെ തീപ്പൊരി നേതാവ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായുള്ള ഉത്തര്‍ പ്രദേശിലാണ് ബിജെപിക്കാരെ നടുറോഡില്‍ വനിതാ പോലീസ് നിര്‍ത്തിപ്പൊരിച്ചത്.

  • By Ashif
Google Oneindia Malayalam News

ലഖ്‌നൗ: ബിജെപി പ്രവര്‍ത്തകരെ നടുറോഡില്‍ വച്ച് വിരട്ടിയ വനിതാ സിഐയുടെ നടപടി ചര്‍ച്ചയാകുന്നു. പോലീസിനെതിരേ മുദ്രാവാക്യം വിളിച്ചും മോശമായി പെരുമാറിയും സംഘടിച്ച ബിജെപി പ്രവര്‍ത്തകരോടാണ് ഒറ്റയ്ക്ക് നിന്നു സിഐ കിടിലന്‍ ഡയലോഗുകളാല്‍ തുറന്നടിച്ചത്. ഉത്തര്‍ പ്രദേശിലെ ബുലന്ത്‌ഷെഹറിലാണ് സംഭവം.

സൗദി അറേബ്യയില്‍ ബഖാലകളിലും സ്വദേശികള്‍; ഞെട്ടലോടെ പ്രവാസികള്‍!! നടപടി തുടങ്ങിസൗദി അറേബ്യയില്‍ ബഖാലകളിലും സ്വദേശികള്‍; ഞെട്ടലോടെ പ്രവാസികള്‍!! നടപടി തുടങ്ങി

ബിജെപിയുടെ തീപ്പൊരി നേതാവ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായുള്ള ഉത്തര്‍ പ്രദേശിലാണ് ബിജെപിക്കാരെ നടുറോഡില്‍ വനിതാ പോലീസ് നിര്‍ത്തിപ്പൊരിച്ചത്. ഇതിന്റെ വീഡിയോ ആയിരങ്ങളാണ് നിമിഷ നേരങ്ങള്‍ കൊണ്ട് കണ്ടത്. ബിജെപിക്കാര്‍ മുദ്രാവാക്യം വിളിച്ച് ബഹളമുണ്ടാക്കിയെങ്കിലും ശാന്തമായി നിന്നു ചുട്ട മറുപടി നല്‍കുകയായിരുന്നു വനിതാ സിഐ.

പ്രശ്‌നങ്ങളുടെ തുടക്കം

പ്രശ്‌നങ്ങളുടെ തുടക്കം

യാത്രാ രേഖകളില്ലാതെ ബൈക്കില്‍ സഞ്ചരിച്ച ബിജെപി പ്രവര്‍ത്തകനെ സിഐ അറസ്റ്റ് ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇക്കാര്യം ചോദ്യം ചെയ്ത ബിജെപിക്കാരോട് പോയ് പണി നോക്കാന്‍ പറയുകയായിരുന്നു സര്‍ക്കിള്‍ ഓഫീസര്‍ ശ്രേഷ്ഠ താക്കൂര്‍.

ഉന്നത നേതാക്കളെത്തി

ഉന്നത നേതാക്കളെത്തി

ഇതോടെ ഉന്നത നേതാക്കളെത്തി സിഐയോട് തട്ടിക്കയറി. ഈ സമയം പ്രവര്‍ത്തികള്‍ കൂടി വന്നു. ഒപ്പം മുദ്രാവാക്യം വിളിയും. എന്നാല്‍ അതൊന്നും താക്കൂറിനെ ഭയപ്പെടുത്തിയില്ല. ഇനിയും ബഹളം വച്ചാല്‍ ക്രമസമാധാനം തകര്‍ത്തുവെന്ന വകുപ്പു കൂടി ചുമത്തി എല്ലാത്തിനേയും അകത്തിടുമെന്നായിരുന്നു താക്കൂറിന്റെ മുന്നറിയിപ്പ്.

ഭീഷണിയൊന്നും വേണ്ട

ഭീഷണിയൊന്നും വേണ്ട

ഭീഷണിയൊന്നും വേണ്ട, നിങ്ങള്‍ മുഖ്യമന്ത്രി ആദിത്യനാഥിന്റെ അടുത്ത് പോയി പോലീസിന് വാഹനം പരിശോധിക്കാനുള്ള അധികാരമില്ലെന്ന് വെള്ളപ്പേപ്പറില്‍ എഴുതി ഒപ്പിട്ട് വാങ്ങി വന്നാല്‍ താന്‍ ഒഴിഞ്ഞുതരാമെന്നായി സിഐ. കുടുംബങ്ങളെ രാത്രിയില്‍ ഒറ്റയ്ക്ക് വീട്ടിലാക്കി തമാശക്ക് വന്നതല്ല ഞങ്ങള്‍ പോലീസുകാര്‍. ജോലി ചെയ്യാനാണ്. അത് ചെയ്തിരിക്കും. നിങ്ങള്‍ ബഹളം വച്ച് ബിജെപിയുടെ പേര് മോശമാക്കരുത്. നിങ്ങള്‍ ഗുണ്ടകളാണെന്ന് നാട്ടുകാര്‍ പറയുന്ന സാഹചര്യം ഉടന്‍ വരുമെന്നും വനിതാ സിഐ പറഞ്ഞു.

ജില്ലാ നേതാവിന്റെ വാഹനം പിടികൂടി

ജില്ലാ നേതാവിന്റെ വാഹനം പിടികൂടി

ബിജെപിയുടെ ജില്ലാ നേതാവ് പ്രമോദ് ലോധിയുടെ വാഹനത്തിന് മതിയായ രേഖകളില്ലാത്തതിനാല്‍ പോലീസ് പിടികൂടിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പാര്‍ട്ടിയുടെ പേര് പറഞ്ഞ് ഇയാള്‍ പോലീസിനെ വിരട്ടുകയായിരുന്നുവെന്ന് സിഐ പറയുന്നു.

ബിജെപിക്കാര്‍ പറയുന്നത്

ബിജെപിക്കാര്‍ പറയുന്നത്

പ്രമോദിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ ബഹളം വച്ചത്. സിഐയുടെ ഓഫിസിന് മുന്നിലും ബിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടി. എന്നാല്‍ പ്രമോദിനോട് പോലീസ് 2000 രൂപ ചോദിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു.

ഐപിഎസ് ഓഫീസര്‍ കരഞ്ഞ യുപി

ഐപിഎസ് ഓഫീസര്‍ കരഞ്ഞ യുപി

കഴിഞ്ഞാഴ്ച ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വനിതാ ഐപിഎസ് ഓഫീസര്‍ ചാരു നിഗം നടുറോഡില്‍ കരഞ്ഞത് വാര്‍ത്തയായിരുന്നു. മുതിര്‍ന്ന ബിജെപി നേതാവും ഗോരഖ്പൂര്‍ എംഎല്‍എയുമായ രാധ മോഹന്‍ ദാസ് അഗര്‍വാളാണ് അന്ന് വനിതാ ഓഫീസറെ ഭീഷണിപ്പെടുത്തിയത്.

 ശ്രദ്ധേയം വനിതാ സിഐ

ശ്രദ്ധേയം വനിതാ സിഐ

ബിജെപി അധികാരത്തിലെത്തിയ ശേഷം ഉത്തര്‍ പ്രദേശില്‍ പോലീസുകാര്‍ക്കെതിരേ നിരന്തരം കൈയേറ്റ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പല കേസുകളിലും അറസ്റ്റ് ചെയ്തവരെ സ്റ്റേഷനിലെത്തി നേതാക്കള്‍ ഇറക്കിക്കൊണ്ടു പോയ സംഭവങ്ങളുമണ്ടായി. ഈ സാഹചര്യത്തിലാണ് വനിതാ സിഐയുടെ നടപടി ശ്രദ്ധിക്കപ്പെട്ടത്.

English summary
A woman police officer in western Uttar Pradesh's Bulandshahr stood up to bullying by a group of angry BJP workers, after one of them was issued a challan and arrested for driving without required papers of his motorcycle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X