കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡ്: കോണ്‍ഗ്രസ് 63 അംഗ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, പ്രതിഷേധവും തുടങ്ങി

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 63 അംഗ സ്ഥാനാര്‍ഥിപട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

  • By Manu
Google Oneindia Malayalam News

ഡെറാഡൂണ്‍: അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന 63 അംഗ സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു പിറകെ കോണ്‍ഗ്രസില്‍ ചില കോണുകളില്‍ പ്രതിഷേധവും തുടങ്ങി. നിലവില്‍ കോണ്‍ഗ്രസ് മന്ത്രിസഭയിലുള്ള ഏറെക്കുറെ എല്ലാവര്‍ക്കും ഇത്തവണ അവസരം നല്‍കിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.
മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് ഇത്തവണ രണ്ടിടങ്ങളില്‍ മല്‍സരിക്കും. ഹര്‍ധ്വാര്‍, കിച്ച സീറ്റുകളിലാണ് റാവത്ത് ജനവിധി തേടുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷനായ കിഷോര്‍ ഉപാധ്യായ സഹസ്പൂര്‍ സീറ്റിലാണ് മല്‍സരിക്കുന്നത്.

uttarakhand

സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ കുപിതരായ ഒരുകൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡെറാഡൂണിലെ പാര്‍ട്ടി ഓഫീസിലെത്തി ആക്രമണമഴിച്ചുവിടുകയും ചെയ്തു. ഓഫീസിലെത്തിയ പ്രവര്‍ത്തകര്‍ കസേരകള്‍ എടുത്തെറിയുകയും ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. പോസ്റ്ററുകള്‍ വലിച്ചുകീറിയ പ്രവര്‍ത്തകര്‍ റാവത്തിനും ഉപാധ്യായക്കുമെതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

congres

വിവാദങ്ങളെ ശാന്തമാക്കുന്ന തരത്തിലായിരുന്നു ഇതേക്കുറിച്ച് റാവത്തിന്റെ പ്രതികരണം. സീറ്റ് പ്രതീക്ഷിച്ച ചിലര്‍ക്ക് ഇതു ലഭിക്കാത്തതു മൂലമുണ്ടായ നിരാശയാവാം ആക്രമണത്തിനു കാരണം. നന്നായി പ്രവര്‍ത്തിക്കുന്നവര്‍ക്കു ഭാവിയില്‍ അവസരം കൊടുക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും റാവത്ത് വ്യക്തമാക്കി.

English summary
The Congress on Sunday released its first list of 63 candidates for the Uttarakhand assembly polls, triggering anger among some activists who vandalised the party office in Dehradun. According to the list issued by All India Congress Committee, Chief Minister Harish Rawat will contest from two seats: Hardwar Rural and Kichha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X