കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ കാട്ടു തീ: 2,269 ഏക്കര്‍ വനഭൂമി കത്തി നശിച്ചു

  • By Pratheeksha
Google Oneindia Malayalam News

നൈനിറ്റാള്‍:ഉത്തരാഖണ്ഡില്‍ കാട്ടു തീ പടര്‍ന്നു പിടിച്ച് ഇതുവരെ 2,269 ഏക്കര്‍ വനഭൂമി കത്തി നശിച്ചതായി റിപ്പോര്‍ട്ട്.1550 ഓളം ഗ്രാമങ്ങള്‍ ഇപ്പോഴും കാട്ടു തീ ഭീഷണിയിലാണ്. രുദ്രപ്രയാഗ്, പൗരി, ചമോലി, അല്‍മോറ,നൈനിറ്റാള്‍,പിത്തോര്‍ഗഡ്,ചമോലി,ഡെറാഡൂണ്‍ എന്നീ ജില്ലകളെയാണ് കാട്ടു തീ ഏറ്റവു കൂടുതല്‍ ബാധിച്ചിരിക്കുന്നത്.ഇതു വരെ 70 ശതമാനം തീയണക്കാന്‍ കഴിഞ്ഞതായി ദേശീയ ദുരന്ത നിവാരണസേന (എന്‍ ഡി ആര്‍ എഫ്) അറിയിച്ചിട്ടുണ്ട്.

തീ നിയന്ത്രിക്കാനാവാത്ത വിധത്തില്‍ പടരാന്‍ തുടങ്ങിയതോടെ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് പടരാതിരിക്കാനുളള ശ്രമത്തിലാണ് അധികൃതര്‍.കരസേനയും വ്യോമ സേനയും എന്‍ ഡി ആര്‍ എഫിന്റെ മൂന്നു സംഘങ്ങളും ആറായിരത്തോളം അഗ്നി ശമന സേനാ അംഗങ്ങളും സംസ്ഥാനത്ത് പടര്‍ന്നു പിടിച്ച കാട്ടു തീ കെടുത്താനുളള ശ്രമത്തിലാണ്.കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിച്ചിട്ടുണ്ട്.135 പേരടങ്ങിയ കേന്ദ്ര സുരക്ഷാ സേനയ്ക്കു പുറമേ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ഹെലികോരപ്ടറും ഉപയോഗിച്ചാണ് തീ അണക്കുന്നത്.

ukhandforestfire

മരം കള്ളക്കടത്ത് മാഫിയ സംഘങ്ങളാണ് കാട്ടു തീയ്ക്കു പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്.കനത്ത ചൂടിനെ തുടര്‍ന്ന ഫിബ്രവരിയിലാണ് തീ പടരാന്‍ തുടങ്ങിയത്. 13 ജില്ലകളിലായാണ് മൂവായിരത്തോളം ഏക്കര്‍ വനഭൂമി കത്തിനശിച്ചത്.ഏഴു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.തീയണക്കാന്‍ കഴിയാതിരുന്നതിനാല്‍ ഗ്രാമീണരെ മാറ്റി പാര്‍പ്പിച്ചിരുന്നു.

പ്രധാമനന്ത്രിയുടെ ഓഫീസ് ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്ഥിതിഗികള്‍ വിലയിരുത്തുന്നുണ്ട് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.അടുത്ത എഴു ദിവസത്തിനുളളില്‍ കാട്ടു തീ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുളള സ്ഥലങ്ങളുടെ ലിസ്റ്റ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വെബസൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ മാത്രം വിവിധ ജില്ലകളിലായി 1082 തീപ്പിടുത്തങ്ങള്‍ ഉണ്ടായി.

English summary
uttarakhand forest fire destroyed nearly three thousand hectares of forest land.six districts worse hit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X