കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി വില്‍പന; വദ്രയുടെ ലാഭം 600 ശതമാനം!!!

Google Oneindia Malayalam News

ദില്ലി: സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുടെ കമ്പനികള്‍ പലതിനും ഒരു പ്രത്യേകയുണ്ട്. എല്ലാ കമ്പനികളുടെയും പേരില്‍ അഗ്രോ എന്നുണ്ടാകും. കൃഷിയുമായി ബന്ധമുള്ള ഒന്നും വദ്ര ചെയ്യുന്നില്ല താനും. ചെയ്യുന്നത് റിയല്‍ എസ്‌റ്റേറ്റ് ബിസിനസാണ്. ഭൂമി വാങ്ങുക, വില്‍ക്കുക. വെറുതെ വാങ്ങുകയും വില്‍ക്കുകയുമല്ല, വാങ്ങിയ ഭൂമി ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ട് ആറിരട്ടി വിലയ്‌ക്കൊക്കെയാണ് വദ്ര വില്‍ക്കുന്നത് അല്ലെങ്കില്‍ വിറ്റിരുന്നത്.

2009 മുതല്‍ 2013 വരെയുളള കാലത്താണ് റോബര്‍ട്ട് വദ്ര രാജസ്ഥാനില്‍ ഭൂമി വാങ്ങി വര്‍ഷങ്ങള്‍ക്കകം ആറിരട്ടി ലാഭത്തിന് വില്‍പന നടത്തിയത്. മൂന്ന് മുതല്‍ ഏഴിരട്ടി വരെയാണ് സാധാരണ ഗതിയില്‍ വദ്രയുടെ ലാഭമെന്നാണ് റിപ്പോര്‍ട്ട്. 2009 ല്‍ വാങ്ങിയ ഭൂമി 2012 -1ല്‍ വില്‍ക്കുമ്പോഴാണ് ഈ പറയുന്ന ഏഴിരട്ടി വരെ ലാഭം. അതേ സമയം 2009 ലെ വിലയ്ക്ക് തന്നെ വദ്രയ്ക്ക് ഭൂമി കിട്ടുകയും ചെയ്യുന്നു.

robert-vadra

വദ്രയുടെ സ്‌കൈലൈന്‍ റിയാല്‍റ്റി, സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി, ബ്ലൂ ബ്രീസ് ട്രേഡിംഗ് എന്നീ കമ്പനികള്‍ 2009 - 10 ല്‍ ഹെക്ടറിന് 44,000 രൂപ മുതല്‍ ഒരു ലക്ഷം വരെ കൊടുത്ത് 197 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. 2012 ല്‍ ഈ സ്ഥലം വിറ്റത് 2.47 ലക്ഷം മുതല്‍ 7.4 ലക്ഷം രൂപ വരെ ഓരോ ഹെക്ടറിനും വാങ്ങിയാണ്. രണ്ട് മാസത്തിന് ശേഷം വദ്ര ഹെക്ടറിന് 80000 മുതല്‍ 1.21 ലക്ഷം എന്ന നിരക്കില്‍ 214 ഏക്കര്‍ ഭൂമി വാങ്ങുന്നു.

നികുതി വകുപ്പിന് കണക്ക് കൊടുക്കാതെ വിവാദത്തിലായ ആറോളം കമ്പനികളാണ് റോബര്‍ട്ട് വദ്ര അടുത്തിടെ അടച്ചുപൂട്ടിയത്. രാജസ്ഥാനിലെയും ഹരിയാനയിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വദ്രയ്ക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കി എന്ന് ആരോപണമുണ്ട്. ഈ സഹായം നിന്നത് കൊണ്ടാണോ വേറെയെന്തെങ്കിലും കാരണം കൊണ്ടാണോ എന്നറിയില്ല, കോണ്‍ഗ്രസ് ഭരണം പോയി ബി ജെ പി ഭരണം വന്നതോടെ വദ്ര ആറ് കമ്പനികള്‍ ഒറ്റയടിക്ക് പൂട്ടിയത്.

English summary
Robert Vadra firms reaped up to 600 per cent profit in land deals in just 3 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X