കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ക്കും വേണ്ടാതെ വാജ്‌പേയിയുടെ ജന്മസ്ഥലം

Google Oneindia Malayalam News

ഗ്വാളിയോര്‍: അടല്‍ ബിഹാരി വാജ്‌പേയി, ഇന്ത്യ കണ്ട പ്രഗത്ഭരായ പ്രധാനമന്ത്രിമാരില്‍ ഒരാള്‍. വാഗ്മി, കവി, ബി ജെ പി സ്ഥാപക നേതാക്കളില്‍ ഒരാള്‍. വാജ്‌പേയിക്ക് ഭാരതരത്‌ന നല്‍കണമെന്ന് ബി ജെ പി തീരുമാനിച്ചുകഴിഞ്ഞു. പക്ഷേ വികസന മന്ത്രവും പാടി വാജ്‌പേയിയുടെ സ്വന്തം പാര്‍ട്ടിയായ ബി ജെ പി അധികാരത്തില്‍ വന്നിട്ടും വാജ്‌പേയിയുടെ ജന്മനാടിന് അവഗണന മാത്രമാണ് കിട്ടുന്നത്.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നും 75 കിലോമീറ്റര്‍ മാറിയാണ് വാജ്‌പേയിയുടെ ജന്മസ്ഥലമായ ബടേശ്വര്‍. ബടേശ്വറില്‍, പ്രത്യേകിച്ച് ചമ്പല്‍ ഭാഗങ്ങളില്‍ വികസനം കണികാണാന്‍ പോലും കിട്ടുന്നില്ല എന്നാണ് പ്രദേശവാസികളുടെ പരാതി. വ്യവസായ ശാലകളില്ല, പുതിയ കോളേജുകളില്ല, ആരോഗ്യ രംഗത്തും സൗകര്യങ്ങളില്ല, ഗതാഗതം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും കുറവ് - ആക്ടിവിസ്റ്റായ സുബോധ് ശര്‍മ പറഞ്ഞു.

vajpayee

ജന്മദിനമായ ഡിസംബര്‍ 25 നാണ് വാജ്‌പേയിക്ക് സര്‍ക്കാര്‍ ഭാരതരത്‌ന പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യസമര സേനാനിയായ മദന്‍ മോഹന്‍ മാളവ്യയ്‌ക്കൊപ്പം വാജ്‌പേയി രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പങ്കിടും. പക്ഷേ മുന്‍ പ്രധാനമന്ത്രിയുടെ നാട് എന്ന പേരിനപ്പുറം അടിസ്ഥാന സൗകര്യം പോലും ഉറപ്പുവരുത്താന്‍ ബടേശ്വറിന് കഴിയുന്നില്ല.

വാജ്‌പേയി ജനിച്ചതും പ്രാഥമിക വിദ്യാഭ്യാസം നേടിയതും ബടേശ്വറിലാണ്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം ഗ്വാളിയോറിലേക്ക് മാറി. സ്വന്തം നാടിന് വേണ്ടി വാജ്‌പേയ് ഒന്നും ചെയ്യാത്തതില്‍ ബന്ധുക്കള്‍ക്ക് പരാതിയൊന്നുമില്ല. രാജ്യത്തിന് മൊത്തം വികസനമായിരുന്നു വാജ്‌പേയിയുടെ ലക്ഷ്യം എന്ന് അവര്‍ പറയുന്നു. കേന്ദ്രം മാത്രമല്ല, മധ്യപ്രദേശും ബി ജെ പി സര്‍ക്കാരാണ് ഭരിക്കുന്നത്.

English summary
People in former prime minister Atal Bihari Vajpayee's birth place Bateshwar were angry over the slow pace of development.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X