കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ് ഡ്രൈവര്‍ മരിച്ച സംഭവം: ഉല്‍ക്ക വീണെന്ന് സ്ഥരീകരണം, അപകടം ഉണ്ടായതിങ്ങനെ...

  • By Siniya
Google Oneindia Malayalam News

ചെന്നൈ: വെല്ലൂര്‍ ഭാരതീദാസന്‍ എഞ്ചിനിയറിംഗ് കോളേജില്‍ ഒരാള്‍ മരിക്കാനിടയായ സംഭവം ഉല്‍ക്കാ വീഴ്ച്ചയെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. വിദഗ്ദരുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ജയലളിത ഇക്കാര്യം അറിയിച്ചത്. ഐസ് ആര്‍ ഒയിലെ വിദഗ്ദ സംഘമാണ് പരിശോധന നടത്തിയത്.

വെല്ലൂര്‍ എഞ്ചിനിയിറിംഗ് കോളേജിലെ ബസ് ഡ്രൈവര്‍ കാമരാജാണ് ഉല്‍ക്ക പതിഞ്ഞ ശനിയാഴ്ച മരിച്ചത്. ഇതില്‍ മൂന്നു തോട്ടക്കാര്‍ക്കും പരിക്കേറ്റിരുന്നു. ആകാശത്തു നിന്ന് വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. മാലിന്യ കൂമ്പാരത്തിന് തീകൊടുത്തപ്പോള്‍ എന്തോ പൊട്ടിത്തെറിച്ചതായിരിക്കുമെന്നായിരുന്നു ആദ്യ സ്ഥിരീകരണം.

ഉല്‍ക്ക അപകടകാരിയോ

ഉല്‍ക്ക അപകടകാരിയോ

ആകാശത്തു നിന്നു ഭൂമിയിലേക്ക് പതിക്കുന്ന ഉല്‍ക്കഇത്രയും അപകടകാരിയോ, നിരവധി തവണ ഉല്‍ക്കപതിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബസ്സ് ഡ്രൈവർ മരിച്ച സംഭവം ഉല്‍ക്കതിഞ്ഞതാണെന്ന് സ്ഥിരീകരിച്ചു.

സ്ഥിരീകരണം

സ്ഥിരീകരണം

വെല്ലൂര്‍ ഭാരതീയദാസ എഞ്ചിനിയറിംഗ് കോളേജില്‍ ബസ് ഡ്രൈവര്‍ മരിക്കാനിടയായ സംഭവം ഉല്‍ക്ക പതിഞ്ഞാണെന്ന് സ്ഥീരീകരിച്ചു. മുഖ്യമന്ത്രി ജയലളിതയാണ് ഇതു സംബന്ധിച്ച വിശദീകരണം നല്‍കിയത്.

വിഗദ്ധ പരിശോധന

വിഗദ്ധ പരിശോധന

ഐസ് ആര്‍ ഒയിലെ വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. ആകാശത്തു പതിച്ച വസ്തു പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചത്. ഇതില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു.

സംശയം

സംശയം

ചെന്നൈ എഞ്ചിനിയറിംഗ് കോളേജിലാണ് സ്‌ഫോടനം നടന്നത്. മാലിന്യ കൂമ്പാരം കത്തിച്ചപ്പോള്‍ എന്തോ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നായിരുന്നു സംശയം.

 സ്‌ഫോടനം നടന്നത്

സ്‌ഫോടനം നടന്നത്

സ്‌ഫോടനം നടന്നയിടത്ത് രണ്ടടിയോളമുള്ള കുഴി രൂപപ്പെട്ടിരുന്നു. സമീപത്തെ കെട്ടിടങ്ങളുടെയും ജനാലകളുടെയും നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സിന്റെയും ചില്ലുകള്‍ തകര്‍ന്നു.

എന്താണ് ഉല്‍ക്ക

എന്താണ് ഉല്‍ക്ക

പൊട്ടിത്തകര്‍ന്ന ചെറിയ ഗ്രഹങ്ങളുടെയോ വാല്‍നക്ഷത്രങ്ങളുടെയോ അവശിഷ്ടങ്ങളാണഅ ഉല്‍ക്കള്‍. ചെറുപാറകഷ്ണങ്ങളും പൊടിപടലങ്ങളും ലോഹങ്ങളുമടക്കുന്നതാണിത്.

ഉല്‍ക്ക പതിഞ്ഞ സംഭവം

ഉല്‍ക്ക പതിഞ്ഞ സംഭവം

വിദേശത്ത് ഉല്‍ക്ക പതിഞ്ഞ് പരിക്കേറ്റ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2013 ഫെബ്രുവരി റഷ്യയിലാണ് സംഭവം. ഇതില്‍ 104 കുട്ടികള്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. 1954 ല്‍ യുഎസിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഭൂമിയിലേക്ക് പതിക്കുന്നത്

ഭൂമിയിലേക്ക് പതിക്കുന്നത്

ഇത് കോടിക്കണക്കിന് വര്‍ഷങ്ങളായി സൂര്യനെ വലംവയ്ക്കുന്നു. ചിലത് ഭൗമാന്തരീക്ഷവുമായി കൂട്ടിയുരസി എരിഞ്ഞു തീരും. ഇതിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് പതിക്കുകയും ചെയ്യും.

കൂറ്റന്‍ പാറകളുടെ വലിപ്പം

കൂറ്റന്‍ പാറകളുടെ വലിപ്പം

ഭൂമിയിലേക്ക് പതിക്കുന്ന ഉല്‍ക്കകളില്‍ കുഞ്ഞു കല്ലുകള്‍ മുതല്‍ കൂറ്റന്‍ പാറകള്‍ വരെ ഉണ്ടായേക്കാം. ഉല്‍ക്ക വീണുള്ള മരണം എളുപ്പം സ്ഥിരീകരിക്കാം.

English summary
Vellore Rock Was Object from Space
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X