കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘര്‍ വാപസിക്കെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍:വെങ്കയ്യ

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ബലം പ്രയോഗിച്ച് ആരെയെങ്കിലും മതം മാറ്റിയിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. കേരളത്തില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ കേന്ദ്രത്തിനു ഒന്നും ചെയ്യാനില്ലെന്നാണ് വെങ്കയ്യ പറഞ്ഞത്. കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിനെതിരെ എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്നും അദ്ദേഹം ലോക്‌സഭയില്‍ ചോദിച്ചു.

കേരളത്തില്‍ എന്ത് നടന്നാലും കേന്ദ്രത്തിനെ പഴി ചാരുന്നത് എന്തിനെന്നും വെങ്കയ്യ ചോദിച്ചു. മതപരിവര്‍ത്തനവുമായി കേന്ദ്രസര്‍ക്കാരിനോ ബിജെപിക്കോ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

venkaiahnaidu

കേന്ദ്രസര്‍ക്കാര്‍ മതപരിവര്‍ത്തനത്തിനു കൂട്ടുനില്‍ക്കുന്നുണ്ടെന്ന് ആണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ ശക്തമായ നടപടി വേണമെന്നാണ് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ ആയിരുന്നു വെങ്കയ്യ നായിഡു പ്രതികരിച്ചത്. ഇത്തരം പ്രശ്‌നത്തിന് അതാത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളാണ് നടപടി എടുക്കേണ്ടത്.

മതപരിവര്‍ത്തനം ഇപ്പോള്‍ തടഞ്ഞുവച്ചിരിക്കുന്നത് ബിജെപിയാണ്. കേരളം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിനെതിരെ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary
State governments must take action if any individual is forcefully trying to convert or reconvert someone, venkaiah naidu told the Lok Sabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X