കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുൽഭൂഷൺ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി സ്റേറ ചെയ്തു..!! പാകിസ്താന് വൻതിരിച്ചടി..!!

Google Oneindia Malayalam News

കുല്‍ഭൂഷണ്‍ യാദവ് കേസില്‍ പാകിസ്താന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് അന്താരാഷ്ട്ര കോടതിയുടെ വിധി. കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതി ന്യായ കോടതി സ്‌റ്റേ ചെയ്തു. ഇന്ത്യയുടെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് വിധി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വന്‍ നയതന്ത്ര വിജയമാണ് കോടതി വിധി.

സിപിഎമ്മിന്റെ അന്ത്യം അടുത്തു..!! പിണറായി വിജയനെ വെല്ലുവിളിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഉടമ..!!സിപിഎമ്മിന്റെ അന്ത്യം അടുത്തു..!! പിണറായി വിജയനെ വെല്ലുവിളിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഉടമ..!!

പാക് വാദങ്ങൾ തള്ളി

പാകിസ്താന്റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് അന്താരാഷ്ട്ര കോടതിയുടെ വിധി വന്നിരിക്കുന്നത്. കുല്‍ഭൂഷണ്‍ യാദവിന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയില്‍ വരുന്നതല്ല എന്നതടക്കമുള്ള പാകിസ്താന്റെ വാദങ്ങള്‍ കോടതി തള്ളിക്കളയുകയായിരുന്നു.

നയതന്ത്ര വിജയം

കുല്‍ഭൂഷണ്‍ യാദവിന് നയതന്ത്ര സഹായം ലഭിക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് കുല്‍ഭൂഷനെ കാണാനുള്ള അവകാശം ഉണ്ടെന്നും കോടതി വ്യക്തമാക്കി. ഇതിന് അനുവദിക്കാതിരുന്നത് വിയന്ന കരാറിന്റെ ലംഘനം ആണെന്നും കോടതി നിരീക്ഷിച്ചു.

അന്തിമ വിധി വരണം

കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്നത് വരെ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ നടപ്പാക്കാനാവില്ല. കുല്‍ഭൂഷനെ രക്ഷിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്. കേസില്‍ പാകിസ്താന്‍ മുന്‍വിധിയോടെ ആണ് പെരുമാറിയതെന്നും കോടതി കണ്ടെത്തി.

ചാരപ്രവർത്തനം നടത്തിയെന്ന്

വ്യാഴാഴ്്ചയാണ് കേസില്‍ ഇരുരാജ്യങ്ങളുടേയും വാദം പൂര്‍ത്തിയായത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ കാത്തിരുന്ന വിധിയാണ് അന്താരാഷ്ട്ര കോടതിയുടേത്. ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് പാക് സൈനിക കോടതി യാദവിന് വധശിക്ഷ വിധിച്ചത്.

നിഷേധാത്മക നിലപാട്

ഇന്ത്യ-പാകിസ്താന്‍ നയതന്ത്ര ബന്ധങ്ങളെ ഗുരുതരമായി ബാധിക്കുന്നതാണ് വിധിയെന്നാണ് വിലയിരുത്തപ്പെടുന്നത്. യാദവിന്റെ വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് 16 തവണയാണ് ഇന്ത്യ പാകിസ്താന് കത്ത് നല്‍കിയത്. എന്നാല്‍ പാകിസ്തിനില്‍ നിന്നും അനുകൂല നിലപാട് ഇല്ലാത്തതിനാല്‍ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോയി അറസ്റ്റ്

2016 മാര്‍ച്ചിലാണ് ഇറാനില്‍ നിന്നും കുല്‍ഭൂഷനെ പാകിസ്താന്‍ തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്തത്. എന്നാലീ വാദത്തിന് ഇന്ത്യയ്ക്ക് തെളിവ് നല്‍കാനായില്ല. ഹരീഷ് സാല്‍വെയാണ് പ്രതിഫലം ഇല്ലാതെ യാദവിന് വേണ്ടി കേസ് വാദിച്ചത്.

കൂടുതൽ വാർത്തകൾ വായിക്കാം

ഡൊണാൾഡ് ട്രംപിന്റെ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനം തെറിക്കും..?? റഷ്യയ്ക്ക് വേണ്ടി ചാരപ്പണി..!!ഡൊണാൾഡ് ട്രംപിന്റെ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനം തെറിക്കും..?? റഷ്യയ്ക്ക് വേണ്ടി ചാരപ്പണി..!!

English summary
ICJ announces verdict in Kulbhushan Jadhav case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X