കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങള്‍ക്ക് മക്കള്‍ രണ്ട് മതി!! കേന്ദ്രത്തോട് പ്രവീണ്‍ തൊഗാഡിയ, രണ്ടാമത്തെ ആവശ്യം ഇങ്ങനെ!!

Google Oneindia Malayalam News

ദില്ലി: മുസ്ലിങ്ങള്‍ക്ക് രണ്ട് മക്കള്‍ മതിയെന്നും ജനസംഖ്യാനിയന്ത്രണത്തിന് നിയമം കൊണ്ടുവരണമെന്നും വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. ഇതിന് പുറമേ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് നിയമം കൊണ്ടുവരണമെന്നും തൊഗാഡിയ ആവശ്യപ്പെടുന്നു. വിരാട് ഹിന്ദു സമ്മേളനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രവീണ്‍ തൊഗാഡിയ ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്. വിഎച്ച് ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍, ബജ്‌റംഗ ദള്‍ പ്രസിഡന്റ് മനോജ് ശര്‍മ, ഹിന്ദു സന്യാസിമാര്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു തൊഗാഡിയയുടെ പ്രസ്താവന.

രാജ്യത്തെ ജനസംഖ്യയില്‍ മുസ്ലിങ്ങള്‍ക്കാണ് ഉയര്‍ന്ന പങ്കാളിത്തമുള്ളതെന്നും ഹിന്ദുക്കള്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാറില്ലെന്നും തൊഗാഡിയ വാദിക്കുന്നു. ചട്ടങ്ങള്‍ ലംഘിച്ചാല്‍ സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യ റേഷന്‍ തുടങ്ങിയ ക്ഷേമപദ്ധതികള്‍ ലഭ്യമാക്കരുതെന്നും തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നുമുള്ള ആവശ്യങ്ങളാണ് വിഎച്ച്പിയുടെ തീപ്പൊരി നേതാവ് മുന്നോട്ടുവയ്ക്കുന്നത്.

pravin-togadia

രാജ്യത്തെ 95 ലക്ഷം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിന് സംവരണം ലഭിയ്ക്കുമ്പോള്‍ 10 കോടി വരുന്ന ഹിന്ദുക്കളായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ത്ത് സമാന പരിഗണന ലഭിയ്ക്കണമെന്നും പട്ടേല്‍ സമുദായത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടതുണ്ടെന്നും തൊഗാഡിയ ചൂണ്ടിക്കാണിക്കുന്നു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും തൊഗാഡിയ ഭീഷണി മുഴക്കുന്നു. സ്വകാര്യ ആശുപത്രിയിലെ ബില്ലുകള്‍ താങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ ഹിന്ദു ഹെല്‍ത്ത് കെയര്‍ ഹെല്‍പ്പ് ലൈന്‍ വഴി സഹായം തേടാമെന്നും തൊഗാഡിയ പ്രസംഗത്തിനിടെ വ്യക്തമാക്കി.

English summary
Vishwa Hindu Parishad (VHP) international working president Pravin Togadia on Sunday asked the Centre to pass two laws, one concerning the construction of the Ram temple at Ayodhya and the other to ensure population control across communities, in Ahmedabad on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X