കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാവികസേനയുടെ പുതിയ മേധാവിയായി അഡ്മിറല്‍ സുനില്‍ ലാംബ ചുമതലയേറ്റു

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ നവികസേനയുടെ പുതിയ മേധാവിയായി അഡ്മിറല്‍ സുനില്‍ ലാംബ ചുമതലയേറ്റു. ഡിഫന്‍സ് സര്‍വ്വീസ് സ്റ്റാഫ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് അഡ്മിറല്‍ സുനില്‍ ലാംബ. നാവിക സേന മേധാവിയാകുന്ന ഇരുപത്തിയൊന്നാമത്തെ ഇന്ത്യക്കാരനാണദ്ദേഹം.

ആദ്യത്തെ രണ്ട് നാവികസേന മേധാവിമാര്‍ ബ്രിട്ടീഷുകാരായിരുന്നു. അഡ്മിറല്‍ ആര്‍കെ ദേവന്റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് സുനില്‍ ലാംബ സ്ഥാനമേറ്റത്. ഐഎന്‍എസ് കാക്കിനട, ഐഎന്‍എസ് ഹിമഗിരി, എഎന്‍എസ് രണ്‍വിജയ്, ഐഎന്‍എസ് മുംബൈ എന്നീ മുന്‍നിര കപ്പലുകളില്‍ കമാന്‍ഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Sunil Lanba

കൊച്ചി സൗത്ത് നേവല്‍ കമാന്‍ഡില്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയിരുന്നു. പരംവിഷിഷ്ട്, അതിവിശ്ഷ്ട് സേവ എന്നീ മെഡലുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാവിക സേനയില്‍ മുപ്പത് വര്‍ഷമായി സേവനം തുടരുന്ന 58 കാരനായ സുനില്‍ ലാംബ യുദ്ധകപ്പലുകളായ ഐഎന്‍എസ് സിന്ദുദുര്‍ഗ്, ഐഎന്‍എസ് ദുനഗിരി എന്നിവയുടെ നാവിഗേറ്റിങ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

English summary
Vice Admiral Sunil Lanba has taken over as the next Chief of the Naval Staff on Tuesday replacing Admiral RK Dhowan, who superannuates from service. Lamba was Flag Officer Commanding-in-Chief (FOC-in-C) Western Naval Command before taking over as Navy Chief.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X