കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സല്‍മാന്‍ ഖാന്‍ പാവങ്ങളെ സഹായിക്കുമെന്നോ? വെറുതെ...

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരുപാട് പേര്‍ക്ക് പറയാനുണ്ട്. എന്നാല്‍ സല്‍മാന്‍ ഖാന്‍ പാവങ്ങളെ സഹായിക്കുന്നു എന്നത് വെറും കെകട്ടുകഥ മാത്രമാണെന്ന് ഒരാള്‍ പറയുന്നു. സല്‍മാന്‍ ഖാന്‍ 2002 ല്‍ കാറോടിച്ച് കയറ്റിയ സംഭവത്തില്‍ പരിക്കേറ്റ മുഹമ്മദ് അബ്ദുള്ള ഷെയ്ഖാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കേസിലെ പ്രധാന സാക്ഷി കൂടിയാണ് മുഹമ്മദ് അബ്ദുള്ള. സല്‍മാനെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഹമ്മദ് അബ്ദുള്ള. ഈ വിധി കൊണ്ട് തനിക്ക് ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. എന്റെ ജീവിതത്തെ അത് ഒരുതരത്തിലും ബാധിക്കുകയുമില്ല. സല്‍മാന്‍ ഖാന്‍ എന്റെ ജീവിതം തകര്‍ക്കുന്നു എന്ന് പറഞ്ഞാല്‍ അത് ആര് കേള്‍ക്കാനാണ്. എനിക്കാകെ പ്രതീക്ഷിക്കാനുള്ളത് കൂടുതല്‍ ഉപദ്രവിക്കാതിരിക്കുക എന്നത് മാത്രമാണ്.

ശപിച്ചിട്ടുണ്ട് ഒരുപാട്

ശപിച്ചിട്ടുണ്ട് ഒരുപാട്

ഈ അപകടത്തിന്റെ പേരില്‍ സല്‍മാന്‍ ഖാനെ ശപിച്ചിട്ടുണ്ട്. കുറേ കാലം കഴിഞ്ഞപ്പോള്‍ ആ ദേഷ്യമൊക്കെ പോയി. എന്നാല്‍ ഈ അപകടത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ദേഷ്യം വരും.

ഏത് പാവങ്ങളെയാണ് സഹായിച്ചത്

ഏത് പാവങ്ങളെയാണ് സഹായിച്ചത്

സല്‍മാന്‍ ഖാന്‍ പാവങ്ങളെ സഹായിക്കാറുണ്ട് എന്നും ആവശ്യക്കാര്‍ക്ക് ഉപകാരങ്ങള്‍ ചെയ്യാറുണ്ട് എന്നും കേട്ടിട്ടുണ്ട്. എന്നാല്‍ ഞങ്ങളെ ആരും സഹായിച്ചിട്ടല്ല.

ഒരുപാട് പ്രതീക്ഷിച്ചു

ഒരുപാട് പ്രതീക്ഷിച്ചു

സല്‍മാന്‍ ഞങ്ങളെ കാണാന്‍ വരുമെന്നും ഞങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുമെന്നും കരുതി. എന്നാല്‍ അതൊക്കെ വെറും സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു. സല്‍മാനെക്കുറിച്ച് കേള്‍ക്കുന്നതൊക്കെ വെറും കഥകളാണ് എന്നാണ് എനിക്ക് തോന്നുന്നത്.

ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല

ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല

ആദ്യമൊക്കെ സല്‍മാനെ ശിക്ഷിക്കണം എന്ന് ആഗ്രഹമുണ്ടായി. എന്നാല്‍ പിന്നീട് മനസിലായി. അയാളൊക്കെ വലിയ ആളാണ്. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.

അപകടം കാലിന്

അപകടം കാലിന്

കാലിനും ശരീരഭാഗങ്ങള്‍ക്കുമാണ് അബ്ദുള്ളയ്ക്ക് അപകടത്തില്‍ പരിക്കേറ്റത്. രണ്ട് മാസം ആശുപത്രിയില്‍ കഴിഞ്ഞു. അബ്ദുള്ള മാത്രമായിരുന്നു വീട്ടിലെ ഏക വരുമാനമാര്‍ഗം. നാട്ടുകാരില്‍ നിന്നും കുടുംബക്കാരില്‍ നിന്നും പണം കടം വാങ്ങിയാണ് ഞങ്ങള്‍ കുറേക്കാലം ജീവിച്ചത്.

 കേസിന് പിന്നാലെ പോകാന്‍ സമയമില്ല

കേസിന് പിന്നാലെ പോകാന്‍ സമയമില്ല

ഓരോ ദിവസത്തെയും അന്നം കണ്ടുപിടിക്കാനുള്ള ഓട്ടത്തിലാണ് ഞങ്ങള്‍. പാവങ്ങളാണ്. അത് വിട്ട് കേസിന് പിന്നാലെ പോകാനൊന്നും സമയമില്ല.

English summary
2002 accident victim Mohammed Abdulla Shaikh was not eager for the court verdict in case involving actor Salman Khan. He belives stories that Salman helps poor are myth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X