കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ബസുകളുടെ റേസിംഗ്,ചങ്കിടിപ്പ് കൂട്ടുന്ന വീഡിയോ;നമ്മുടെ നാട്ടിലെ ബസുകള്‍ തന്നെ...

ബസിന് പിറകില്‍ ബൈക്കില്‍ സഞ്ചരിച്ച് ആരോ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Google Oneindia Malayalam News

കോയമ്പത്തൂര്‍: സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അതുവരുത്തുന്ന അപകടങ്ങളും മുന്‍പും വാര്‍ത്തയായതാണ്. എന്നാല്‍ കോയമ്പത്തൂര്‍- പൊള്ളാച്ചി ഹൈവേയില്‍ രണ്ട് സ്വകാര്യ ബസുകള്‍ നടത്തിയ റേസിംഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കോയമ്പത്തൂരില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്ന രണ്ട് ബസുകളാണ് അപകടകരമായ രീതിയില്‍ റോഡിലൂടെ ചീറിപ്പാഞ്ഞത്.

ബസിന് പിറകില്‍ ബൈക്കില്‍ സഞ്ചരിച്ച് ആരോ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നാലുവരി പാതയില്‍ ചീറിപ്പായുന്ന ബസുകള്‍ റോഡില്‍ നിന്നിറങ്ങി തെറ്റായ ദിശയിലൂടെയാണ് സഞ്ചരിക്കുന്നത്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ബസുകള്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി സര്‍വ്വീസ് നടത്തുന്നത് വിവാദമായതോടെ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

ചീറിപ്പാഞ്ഞ് സ്വകാര്യ ബസുകള്‍...

ചീറിപ്പാഞ്ഞ് സ്വകാര്യ ബസുകള്‍...

കോയമ്പത്തൂരില്‍ നിന്നും പൊള്ളാച്ചിയിലേക്ക് പോകുന്ന ബസുകളുടെ മത്സരയോട്ടമാണ് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ചിരിക്കുന്നത്. പ്രധാന റോഡില്‍ നിന്നും തെന്നിമാറി ചീറിപ്പായുന്ന ബസുകള്‍ പലപ്പോഴും എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നേരെയും പാഞ്ഞടുക്കുന്നുണ്ട്.

വൈറലായി വീഡിയോ...

വൈറലായി വീഡിയോ...

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംഭവം വിവാദമായതോടെ ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു.

ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി...

ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി...

സംഭവം വിവാദമായതോടെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ചു. വീഡിയോയിലുള്ള അയ്യപ്പ ബസ് സര്‍വ്വീസ് ബസിന്റെ ഡ്രൈവര്‍ വി നാഗരാജിന്റെയും, ശ്രീവേലാവന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ ഡ്രൈവര്‍ ചക്രവര്‍ത്തിയുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഈ രണ്ട് ബസുകള്‍ക്കെതിരെയും മോട്ടോര്‍ വാഹന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ബസുടമകളുടെ പ്രതിഷേധം...

ബസുടമകളുടെ പ്രതിഷേധം...

മത്സരയോട്ടത്തിന്റെ പശ്ചാത്തലത്തില്‍ കോയമ്പത്തൂര്‍ ഉക്കടം ബസ് സ്റ്റാന്‍ഡില്‍ നിന്നും പൊള്ളാച്ചിയിലേക്ക് സര്‍വ്വീസ് നടത്തുന്ന മുപ്പത് ബസുകളാണ് അധികൃതര്‍ പിടിച്ചെടുത്തത്. എന്നാല്‍ ഒറ്റപ്പെട്ട ചില ബസുകളും ഡ്രൈവര്‍മാരും ചെയ്ത കുറ്റത്തിന്റെ പേരില്‍ മറ്റു ബസുകള്‍ പിടിച്ചെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് ബസുടമകള്‍ പ്രതിഷേധിച്ചതോടെ ഇവ പിന്നീട് വിട്ടുനല്‍കി. ഭൂരിഭാഗം ബസുകളും പിടിച്ചെടുത്തതോടെ കോയമ്പത്തൂരില്‍ നിന്നും പൊള്ളാച്ചിയിലേക്കുള്ള ബസ് സര്‍വ്വീസ് നിലച്ചിരുന്നു.

അശാസ്ത്രീയ സമയക്രമമെന്ന്...

അശാസ്ത്രീയ സമയക്രമമെന്ന്...

കോയമ്പത്തൂരില്‍ നിന്നും പൊള്ളാച്ചിയിലേക്കുള്ള 40 കിലോമീറ്റര്‍ ദൂരം 60 മിനിറ്റു കൊണ്ട് പിന്നിടുന്ന രീതിയിലാണ് ബസുകളുടെ സമയക്രമം. എന്നാല്‍ റോഡിലെ ഗതാഗതക്കുരുക്കും മറ്റു തടസങ്ങളും കാരണം പല ബസുകളും മത്സരയോട്ടത്തിന് നിര്‍ബന്ധിക്കപ്പെടുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പിലാക്കിയ സമയക്രമം പുനക്രമീകരിക്കണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം.

English summary
Video of buses racing goes viral; detained the buses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X