കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്രക്കാര്‍ക്ക് പണംകൊടുത്ത വനിതാ എംഎല്‍എ വെട്ടിലായി, വീഡിയോ കാണൂ

  • By Muralidharan
Google Oneindia Malayalam News

ജയ്പൂര്‍: തിരഞ്ഞെടുപ്പ് സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് താന്‍ പണം നല്‍കിയിട്ടുണ്ട് എന്ന് പരസ്യമായി പറഞ്ഞ വനിതാ എം എല്‍ എ വിവാദത്തില്‍. രാജസ്ഥാനിലെ അനുപ്ഗഡില്‍ നിന്നുള്ള എം എല്‍ എയായ ഷിംല ബാവ്‌രിയാണ് വിവാദ പ്രസ്താവന നടത്തിയത്. കേന്ദ്രവും രാജസ്ഥാനും ഭരിക്കുന്ന ബി ജെ പിയുടെ എം എല്‍ എയാണ് ഇവര്‍.

ഒരു പൊതുപരിപാടിക്കിടെ സംസാരിക്കുമ്പോഴാണ് ഷിംല ബാവ്‌രിക്ക് നിയന്ത്രണം വിട്ടത്. പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് താന്‍ പണമടങ്ങിയ കവറുകള്‍ കൊടുത്തിട്ടുണ്ട് എന്നാണ് ഇവര്‍ പറഞ്ഞത്. ഇതില്‍ മൂന്നുപേര്‍ മാത്രമാണ് ഇത് നിരസിച്ചത്. ജൂലൈ 18 നാണ് ശ്രീഗംഗാനഗറില്‍ നിന്നുള്ള എം എല്‍ എ ഈ വിവാദ പ്രസ്താവന നടത്തിയത്.

mlashimlabawri

എം എല്‍ എയുടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ താമസിയാതെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും എത്തി. നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് രാവ്‌ല, ഗദ്‌സാന, അനുപ്ഗഡ് തുടങ്ങിയ സ്ഥലങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം കൊടുത്തു എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ താന്‍ ജയിച്ചാല്‍ മാത്രമേ ഇത് സ്വീകരിക്കൂ എന്ന് പറഞ്ഞ് അനുപ്ഗഡില്‍ നിന്നുള്ള മൂന്ന് പേര്‍ പണം തിരിച്ചുനല്‍കുകയായിരുന്നു.

എം എല്‍ എയുടെ പ്രസ്താവനയ്‌ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും തിരഞ്ഞെടുപ്പ് കമ്മീശഷനും ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കി. എം എല്‍ എയ്‌ക്കെതിരെ നടപടി എടുക്കണം എന്നാണ് ആവശ്യം. സംഭവം വിവാദമായതോടെ ഷിംല ബാവ്‌രി തന്റെ വാക്കുകള്‍ നിഷേധിച്ചു. വീഡിയോ എഡിറ്റ് ചെയ്തതാണ് എന്നാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്. എം എല്‍ എയുടെ വാക്കുകള്‍ കേള്‍ക്കൂ...

English summary
A BJP MLA in Rajasthan has stoked a controversy by reportedly claiming in a public function that she had offered "envelops", purportedly containing cash, to local journalists during election which were accepted by all but three who returned them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X