കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സൈനികരുടെ കൈച്ചൂടറിഞ്ഞ്‌ ചൈന; പിന്തിരിഞ്ഞോടി, കിക്കും പഞ്ചും പിന്നെ കല്ലും!!

സിക്കിം അതിര്‍ത്തിയിലെ ദോക്ലാമില്‍ ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുഖം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ദോക്ലാമിലെ സംഭവങ്ങളുമായി ലഡാക്കിലെ സംഘര്‍ഷത്തിന് ബന്ധിമില്ലെന്ന് രവീഷ് കുമാര്‍ വ്യക്തമാക്കി.

  • By Ashif
Google Oneindia Malayalam News

ദില്ലി: ദോക്ലാമില്‍ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ നില്‍ക്കുന്നതിനിടെ ലഡാക്കില്‍ ഇരുസൈനികരും നേരിട്ട് ഏറ്റുമുട്ടി. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറിയ ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ ചെറുത്തുനില്‍ക്കുകയായിരുന്നു. ലഡാക്കിലെ പാന്‍ഗോങ് തടാകത്തിനടത്താണ് സംഭവം.

ഇരുരാജ്യങ്ങളുടെയും സൈനികര്‍ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രതിരോധ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയുടെ ആധികാരികത സൈന്യം സ്ഥിരീകരിച്ചിട്ടില്ല.

ഏറ്റുമുട്ടല്‍ നടന്നത് സത്യം

ഏറ്റുമുട്ടല്‍ നടന്നത് സത്യം

പക്ഷേ, ഏറ്റുമുട്ടല്‍ നടന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ലഡാക്കില്‍ ഏറ്റുമുട്ടിയെന്നായിരുന്നു വാര്‍ത്ത. ഈ സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ആയുധം ഉപയോഗിച്ചില്ല

ആയുധം ഉപയോഗിച്ചില്ല

ട്വിറ്ററിലാണ് വീഡിയോ ആദ്യം പുറത്തുവന്നത്. വളരെ വേഗത്തില്‍ പ്രചരിക്കുന്ന വീഡിയോ ആയിരങ്ങളാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. സൈനികര്‍ ആയുധം ഉപയോഗിക്കാതെയാണ് ഏറ്റുമുട്ടിയത്.

കിക്കും പഞ്ചും കല്ലും

കിക്കും പഞ്ചും കല്ലും

പരസ്പരം ചവിട്ടുന്നതിന്റെയും പഞ്ച് ചെയ്യുന്നതിന്റെയും രംഗങ്ങള്‍ വീഡിയോയിലുണ്ട്. ചവിട്ടുകൊണ്ട് സൈനികര്‍ വീഴുന്നതും വീഡിയോയില്‍ കാണാം. ശേഷം ഇരുവിഭാഗവും ശക്തമായ കല്ലേറും നടത്തി.

 ഒരു മണിക്കൂറോളം നീണ്ട ആക്രമണം

ഒരു മണിക്കൂറോളം നീണ്ട ആക്രമണം

ഒരു മണിക്കൂറോളം ആക്രമണം തുടര്‍ന്നുവെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ മേഖലാ റിപ്പോര്‍ട്ടിങ് നടത്താറുള്ള മനു പബ്ബിയാണ് വീഡിയോ ആദ്യം പുറത്തുവിട്ടത്.

വലത്ത് ഇന്ത്യ, ഇടത്ത് ചൈന

വലത്ത് ഇന്ത്യ, ഇടത്ത് ചൈന

വീഡിയോയില്‍ വലത്തുകാണുന്നതാണ് ഇന്ത്യന്‍ സൈന്യമെന്നും ചൈനീസ് സൈന്യം ഇടത്താണ് നിലയുറപ്പിച്ചിരുന്നതെന്നും പബ്ബി പറയുന്നു. ഈ വീഡിയോ പ്രോല്‍സാഹിപ്പിക്കരുതെന്ന് വിദേശകാര്യമന്ത്രാലയം അഭ്യര്‍ഥിച്ചിട്ടുണ്ട്.

സമാധാന ശ്രമം തുടരുന്നു

സമാധാന ശ്രമം തുടരുന്നു

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. സംഭവത്തിന് ശേഷം ഇരുവിഭാഗത്ത് നിന്നുമുള്ള കമാന്റര്‍മാര്‍ വിഷയം ചര്‍ച്ച ചെയ്തുവെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടോ

സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടോ

എന്നാല്‍ ആക്രമണത്തിന്റെ തീവ്രത സംബന്ധിച്ച് കുമാര്‍ വിശദീകരിച്ചില്ല. ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടോ എന്നും അദ്ദേഹം തുറന്നുപറഞ്ഞില്ല. വിഷം പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നായിരുന്നു മറുപടി.

പാന്‍ഗോങ് തടാകം

പാന്‍ഗോങ് തടാകം

പാന്‍ഗോങ് തടാകത്തിന്റെ മൂന്നില്‍ രണ്ടു ഭാഗത്തിന്റെ നിയന്ത്രണം ചൈനക്കാണ്. ഒരു ഭാഗം ഇന്ത്യയ്ക്കും. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് ചൈനീസ് സൈനികര്‍ കടന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ അപൂര്‍വം

നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ അപൂര്‍വം

നേര്‍ക്കുനേര്‍ യുദ്ധം ഇരുവിഭാഗവും തമ്മില്‍ ഉണ്ടാവാറില്ല. എന്നാല്‍ സ്വാതന്ത്ര്യദിനത്തില്‍ അത് സംഭവിച്ചു. ഇന്ത്യന്‍ സൈന്യം അതീവ ഗൗരവത്തോടെയാണ് വിഷയം കാണുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ ചെറുത്ത് നില്‍പ്പിനെ തുടര്‍ന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങുകയായിരുന്നു.

 ദോക്ലാമും ലഡാക്കും

ദോക്ലാമും ലഡാക്കും

സിക്കിം അതിര്‍ത്തിയിലെ ദോക്ലാമില്‍ ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുഖം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ദോക്ലാമിലെ സംഭവങ്ങളുമായി ലഡാക്കിലെ സംഘര്‍ഷത്തിന് ബന്ധിമില്ലെന്ന് രവീഷ് കുമാര്‍ വ്യക്തമാക്കി. ദോക്ലാമിലെ സ്ഥിതിഗതികള്‍ ഇരുരാജ്യങ്ങളും തമ്മില്‍ തുറന്ന യുദ്ധത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്ക സൂചന നല്‍കിയിരുന്നു.

English summary
A video surfaced Sunday night purporting to show the August 15 clash between Indian and Chinese soldiers near the Pangong Lake (or Pangong Tso) in Ladkah through which the Line of Actual Control passes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X