കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വിജയ് മല്യ!!ജനക്കൂട്ടം കള്ളനെന്നു വിളിച്ചിട്ടില്ല!!!

കള്ളനെന്ന് വിളിച്ചത് മദ്യപിച്ചെത്തിയ രണ്ടു പേര്‍!!!

Google Oneindia Malayalam News

ലണ്ടന്‍: ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയിലെ വിചാരണക്കു ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വിവാദ വ്യവസായി വിജയ് മല്യ. മല്യയെ ഇന്ത്യക്കു വിട്ടുകിട്ടണമെന്ന കേസില്‍ ചൊവ്വാഴ്ചയാണ് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി വാദം കേട്ടത്. ട്വിറ്ററിലാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് തന്നോടുള്ള സമീപനത്തെക്കുറിച്ച് മല്യ പ്രതികരണം നടത്തിയത്.

മാധ്യമങ്ങളോട് സംസാരിക്കാന്‍ തനിക്ക് താത്പര്യമില്ല. എന്തെങ്കിലും പറഞ്ഞാല്‍ അത് വളച്ചൊടിച്ചു നല്‍കുന്ന സ്വാഭാവമാണ് മാധ്യമങ്ങളുടേത്. തന്റെ പക്കല്‍ ആവശ്യത്തിന് തെളിവുകളുണ്ട്. ഇനി തെളിവുകള്‍ സംസാരിച്ചുകൊള്ളും. ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാനെത്തിയ തന്നെ ജനക്കൂട്ടം കള്ളനെന്നു വിളിച്ച് പരിഹസിച്ചെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണ്. തന്നെ ആരും കള്ളനെന്ന് വിളിച്ചിട്ടില്ല. അതിന്റെ തെളിവടങ്ങിയ വീഡിയോ കയ്യിലുണ്ട്. ആരെങ്കിലും അങ്ങനെ വിളിച്ചത് കേട്ടിട്ടുണ്ടാകും. മദ്യപിച്ചെത്തിയ രണ്ടു പേരാണ് അങ്ങനെ ചെയ്തത്. എന്നാല്‍ തന്നോട് നല്ല രീതിയില്‍ സംസാരിക്കാനെത്തിയവരെ മാധ്യമങ്ങള്‍ കണ്ടില്ലെന്നും മല്യ ട്വീറ്റ് ചെയ്തു.

ബഹ്‌റൈനില്‍ പാളയത്തില്‍ പട; ഖത്തറിനെ അനുകൂലിച്ച് പ്രമുഖന്‍, മന്ത്രിസഭയെ കോടതി കയറ്റി!! ഒടുവില്‍ബഹ്‌റൈനില്‍ പാളയത്തില്‍ പട; ഖത്തറിനെ അനുകൂലിച്ച് പ്രമുഖന്‍, മന്ത്രിസഭയെ കോടതി കയറ്റി!! ഒടുവില്‍

 vijay-mallya

ഇന്ത്യക്കു വേണ്ടി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ആണ് കേസ് വാദിച്ചത്. മല്യയെ ഇന്ത്യക്ക് വിട്ടുകിട്ടണമെന്ന ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്. മേയ് 17 ന് വാദം തുടങ്ങാനിരുന്നതാണെങ്കിലും തീയതി പിന്നീട് മാറ്റുകയായിരുന്നു. ലണ്ടനിലുള്ള മല്യയെ ഏപ്രിലില്‍ സ്‌കോട്ട്‌ലണ്ട് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മണിക്കൂറുകള്‍ക്കു ശേഷം വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചിരുന്നു.

English summary
Vijay Mallya once again slammed the media for its 'hate campaign' a day after he appeared at a UK court in his extradition case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X