കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യയ്ക്ക് രക്ഷയില്ല! മല്യയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് ബ്രിട്ടന്‍...രേഖകള്‍ ആവശ്യപ്പെട്ടു...

2016 മാര്‍ച്ച് രണ്ടിനാണ് വായ്പ നല്‍കിയ ബാങ്കുകളെ വഞ്ചിച്ച് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്.

Google Oneindia Malayalam News

ദില്ലി: കോടിക്കണക്കിന് രൂപയുടെ കടബാധ്യതയുമായി രാജ്യം വിട്ട വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് ബ്രിട്ടന്‍ അറിയിച്ചു. ഇതിനായി വിജയ് മല്യയുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാനും ബ്രിട്ടന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. വിജയ് മല്യയെ മടക്കിക്കൊണ്ടു വരാനുള്ള കോടതി ഉത്തരവ് ആഭ്യന്തര വകുപ്പ് നേരത്തെ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നു.

2016 മാര്‍ച്ച് രണ്ടിനാണ് വായ്പ നല്‍കിയ ബാങ്കുകളെ വഞ്ചിച്ച് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. ഇന്ത്യ-യുകെ മ്യൂചല്‍ ലീഗല്‍ അസിസ്റ്റന്‍സ് ട്രീറ്റിയുടെ ഭാഗമായി മല്യയെ ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുംബൈ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പിന്നീട് ഈ അപേക്ഷ കോടതി അംഗീകരിക്കുകയും, ഇത് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു.

vijaymallya

ബ്രിട്ടനില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമായി അഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. മ്യൂച്വല്‍ ലീഗല്‍ അസിസ്റ്റന്‍സ് ട്രീറ്റിയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതായിരുന്നു പ്രധാന അജന്‍ഡ. വിവിധ ബാങ്കുകളിലായി 9000 കോടിയുടെ വായ്പാ ബാധ്യതയാണ് വിജയ്മല്യക്കുള്ളത്.

English summary
The United Kingdom authorities on Tuesday assured Indian officials to extradite Vijay Mallya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X