കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസില്‍ മുന്‍ വ്യോമസേനാ മേധാവിയെ സിബിഐ അറസ്റ്റ് ചെയ്തു

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എസ്പി ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തിട്ടുള്ളത്

Google Oneindia Malayalam News

ദില്ലി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ മുന്‍ വ്യോമസേന മേധാവിയെ സിബിഐ അറസ്റ്റ് ചെയ്തു. മുന്‍ വ്യോമ സേന മേധാവി എസ്പി ത്യാഗിയെ ആണ് അറസ്റ്റ് ചെയ്തത്.

ദില്ലിയിലെ അഭിഭാഷകനായ ഗൗതം ഖൈതാനേയും സഞ്ജീവ് ത്യാഗി എന്ന ആളേയും സിബിഐ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലി ത്യാഗി എന്നാണ് സഞ്ജീവ് ത്യാഗി അറിയപ്പെടുന്നത്.

spthyagi

പലതവണ ചോദ്യം ചെയ്തതിന് ശേഷമാണ് മൂന്ന് പേരേയും അറസ്റ്റ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ ഇടപാട് സ്വന്തമാക്കാന്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിയെ എസ്പി ത്യാഗി സഹായിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇറ്റലിയിലെ അന്വേഷണ സംഘവും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

3,600 കോടി രൂപയുടേതാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട്. പ്രതിരോധ ഇടപാടില്‍ ത്യാഗി ഇടനിലക്കാരുമായി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

English summary
The Central Bureau of Investigation arrested former Air Chief S P Tyagi in connection with the VVIP chopper scam. The CBI said that the arrest was made on the charge that Tyagi and others had accepted illegal gratification for exercising influence through corrupt or illegal means.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X