കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും വ്യാപം മരണം; വിചാരണയ്ക്ക് തൊട്ടുമുന്‍പ് പ്രതി മരിച്ച നിലയില്‍

മധ്യപ്രദേശിലെ കുപ്രസിദ്ധമായ വ്യാപം തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി മരിച്ച നിലയില്‍

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: മധ്യപ്രദേശിലെ കുപ്രസിദ്ധമായ വ്യാപം തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി മരിച്ച നിലയില്‍. കേസിലെ പ്രതിയും ഡോക്ടറുമായ പ്രവീണ്‍ യാദവ് ആണ് മരിച്ചത്. മൊറേന ജില്ലയിലെ മഹാരാജ്പൂര്‍ ഗ്രാമവാസിയാണ് പ്രവീണ്‍. ഗ്വാളിയോറിലെ ജിആര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും 2008ലാണ് പ്രവീണ്‍ പരീക്ഷ പാസായി പുറത്തിറങ്ങിയത്.

വ്യാപം കേസില്‍ 2012ലാണ് ഉള്‍പ്പെടുന്നത്. മെഡിക്കല്‍ പരീക്ഷ പാസാകാനായി പണം നല്‍കിയെന്നാണ് കേസ്. ഈ കേസ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബല്‍പൂര്‍ ബഞ്ചില്‍ വിചാരണ നടക്കാനിരിക്കെയാണ് പ്രവീണ്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പ്രവീണ്‍ ഏറെ നാളായി വിഷാദത്തിലായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു.

xparking-issue-18-1489819776-jpg-pagespeed-ic-953qa75drz-27-1501123623.jpg -Properties

വ്യാപം കേസില്‍ ഉള്‍പ്പെട്ടതിനാല്‍ കരിയര്‍ തകര്‍ന്നുപോകുമെന്നായിരുന്നു പ്രവീണിന്റെ ഭയം. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ കണ്ടതില്‍വെച്ച് ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് വ്യാപം. രാഷ്ട്രീയക്കാരും വന്‍കിട മാഫിയകളും ഉള്‍പ്പെടെ ഏതാണ്ട് 2,000ത്തോളം പേര്‍ ഈ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ടവരുടെ ദുരൂഹ മരണങ്ങള്‍ സംഭവത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചു. ഇതുവരെ പത്തുപേര്‍ റോഡപകടത്തില്‍പ്പെട്ടു മരിച്ചിട്ടുണ്ട്. നാലു പേര്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ പ്രൊഫഷണല്‍ പരീക്ഷയില്‍ വ്യാപകമായി ക്രമക്കേട് നടന്നതാണ് വ്യാപം അഴിമതി. വലിയൊരു മാഫിയയുടെ ഇടപെടലിലൂടെ ഒട്ടേറെ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ യോഗ്യത നേടിയിരുന്നു. സംഭവത്തില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

English summary
Day before hearing, Vyapam scam accused found dead in MP’s Morena district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X