കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ രാഷ്ട്രീയം കൂടിക്കലര്‍ത്തരുതെന്ന് വസീം അക്രം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഗുരുദാസ്പൂര്‍ അക്രമത്തിന്റെ പേരില്‍ ഇന്ത്യാ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനത്തിനെതിരെ പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വസിം അക്രം. ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ഇരു രാജ്യങ്ങളും മത്സരിക്കുമ്പോള്‍ മറ്റു മത്സരങ്ങളേക്കാള്‍ സൗന്ദര്യമുണ്ടെന്നും അക്രം പറഞ്ഞു.

ഗുരുദാസ്പൂര്‍ അക്രമത്തിന് ശേഷം ഇന്ത്യാ പാക് മത്സരത്തെ കുറിച്ച് പുന:രാലോചിക്കുമെന്ന് ബിസിസിഐ പറഞ്ഞിരുന്നു. ബിസിസിഐയുടെ തീരുമാനത്തെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പിന്തുണയ്ക്കുകയും ചെയ്തു. തീവ്രവാദം അവസാനിപ്പിച്ചശേഷം ക്രിക്കറ്റ് മതിയെന്നാണ് ഗാംഗുലി കഴിഞ്ഞദിവസം പ്രതികരിച്ചത്.

india-pakistan

ഈ സാഹചര്യത്തിലാണ് അക്രം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. സ്‌പോര്‍ട്‌സും രാഷ്ട്രീയവും തമ്മില്‍ കൂടിക്കുഴയ്ക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് കളിക്കണമെന്നാണ് തന്റെ അഭിപ്രായം. ഇന്ത്യാ പാക് പരമ്പര രാഷ്ട്രീയ കാര്യങ്ങളാല്‍ മാറ്റിവയ്ക്കരുത്. ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ഈ വിഷയത്തില്‍ ആശയവിനിമയം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

2007 ലാണ് ഇന്ത്യാ പാക് പരമ്പര അവസാനമായി നടന്നത്. പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത വര്‍ദ്ധിച്ചതോടെ പരമ്പര ഉപേക്ഷിക്കുകയായിരുന്നു. ഈവര്‍ഷം ഡിസംബര്‍ മുതല്‍ പരമ്പര പുന:രാരംഭിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മില്‍ തീരുമാനമായെങ്കിലും തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പരമ്പര അനിശ്ചിതത്വത്തിലാണ്.

English summary
politics should not stop Pakistan-India cricket ties says Wasim Akram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X