കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാര്‍ക്ക് തലതാഴ്‌ത്തേണ്ടി വരില്ല!! എന്തുചെയ്യുമെന്ന് പറയില്ല!! പ്രവര്‍ത്തിച്ച് കാണിക്കും!!

ഇന്ത്യന്‍ സൈനികര്‍ക്കു നേരെ പാകിസ്ഥാന്റെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടായതിലും ഇന്ത്യന്‍ സൈനികരുടെ തലയറുത്ത് വികൃതമാക്കിയ സംഭവത്തിലും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: പാകിസ്ഥാന് മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പാകിസ്ഥാന്റെ ഭാഗത്തു നിന്ന് പ്രകോപനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ് രംഗത്തെത്തിയിരിക്കുന്നത്.

ആര്‍ക്കുമുന്നിലും ഇന്ത്യക്കാരുടെ തല താഴ്ത്താന്‍ മോദി സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് രാജ്‌നാഥ് സിങ് പറയുന്നു. പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായി കൊണ്ടിരിക്കുന്ന പ്രകോപനങ്ങള്‍ കൃത്യമായ മറുപടി നല്‍കുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

ചൈന രാജ്യം വിടുക, പാകിസ്താനില്‍ കൂറ്റന്‍ പ്രക്ഷോഭം; പൊട്ടിച്ചിരിച്ച് ഇന്ത്യ, പദ്ധതികള്‍ പാളി!!ചൈന രാജ്യം വിടുക, പാകിസ്താനില്‍ കൂറ്റന്‍ പ്രക്ഷോഭം; പൊട്ടിച്ചിരിച്ച് ഇന്ത്യ, പദ്ധതികള്‍ പാളി!!

കശ്മീർ മാത്രമല്ല, പഞ്ചാബും പാകിസ്താന്റെ ലക്ഷ്യം? നുഴഞ്ഞുകയറ്റക്കാരനെ ഇന്ത്യ കൊന്നുകശ്മീർ മാത്രമല്ല, പഞ്ചാബും പാകിസ്താന്റെ ലക്ഷ്യം? നുഴഞ്ഞുകയറ്റക്കാരനെ ഇന്ത്യ കൊന്നു

പറച്ചിലില്ല പ്രവൃത്തി മാത്രം

പറച്ചിലില്ല പ്രവൃത്തി മാത്രം

ആര്‍ക്കുമുന്നിലും ഇന്ത്യക്കാര്‍ക്ക് തല താഴ്‌ത്തേണ്ടി വരില്ലെന്നാണ് രാജ് നാഥ് സിങ് പറയുന്നത്. ഇതിന് മോദി സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു. തങ്ങള്‍ക്ക് പറച്ചിലില്ലെന്നും പ്രവര്‍ത്തിച്ച് കാണിക്കുന്നതാണ് രീതിയെന്നും അദ്ദേഹം പറയുന്നു.

പ്രതികരണം

പ്രതികരണം

ഇന്ത്യന്‍ സൈനികര്‍ക്കു നേരെ പാകിസ്ഥാന്റെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടായതിലും ഇന്ത്യന്‍ സൈനികരുടെ തലയറുത്ത് വികൃതമാക്കിയ സംഭവത്തിലും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തിച്ച് കാണിക്കുന്നതാണ് രീതിയെന്നും പ്രവര്‍ത്തിക്കുന്നതിന് മുമ്പ് പറയുന്ന രീതി ഇന്ത്യയ്ക്കില്ലെന്നും അദ്ദേഹം പറയുന്നു.

തിരിച്ചടി നല്‍കും

തിരിച്ചടി നല്‍കും

പാകിസ്ഥാന്റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകോപനങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുമെന്നാണ് രാജ്‌നാഥ് സിങ് പറയുന്നത്. രണ്ട് സൈനികരുടെ മൃതദേഹം തലയറുത്ത് വികൃതമാക്കിയ സംഭവത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ആരും കരുതരുതെന്ന് അദ്ദേഹം പറഞ്ഞു.

വേദന സര്‍ക്കാര്‍ മനസിലാക്കുന്നു

വേദന സര്‍ക്കാര്‍ മനസിലാക്കുന്നു

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് 10-15 ദിവസത്തെ തയ്യാറെടുപ്പുകള്‍ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വേദന സര്‍ക്കാര്‍ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിനും വേദനയുണ്ടെന്നും ഈ വേദന അധികകാലം നീണ്ടു നില്‍ക്കില്ലെന്നും അദ്ദേഹം പറയുന്നു.

വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക്

വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഉറി ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതുപോലെ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. പറഞ്ഞിട്ട് ചെയ്യുന്നത് തങ്ങളുടെ രീതി അല്ലെന്നാണ് അദ്ദേഹം പറയുന്നത്.

കാത്തിരിക്കാന്‍ നിര്‍ദേശം

കാത്തിരിക്കാന്‍ നിര്‍ദേശം

തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ ഉമര്‍ ഫയാസിന്റെ കാര്യത്തില്‍ എന്തു ചെയ്യുമെന്ന കാര്യത്തില്‍ കാത്തിരിക്കാനാണ് രാജ്‌നാഥ് സിങ് പറഞ്ഞത്. ഉമര്‍ഫയാസിന് സംഭവിച്ചത് എല്ലാ ഇന്ത്യക്കാര്‍ക്കും വേദനയാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. യുവാക്കള്‍ക്ക് മാതൃകയാണ് ഫയാസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാവോയിസ്റ്റ് പ്രശ്‌നം

മാവോയിസ്റ്റ് പ്രശ്‌നം

രാജ്യത്തെ മറ്റൊരു പ്രശ്‌നമാണ് മാവോയിസ്റ്റ് ആക്രമണം. മാവോയിസ്റ്റ് ആക്രണങ്ങളില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് രാജ്‌നാഥ് സിങ് പറയുന്നത്. മാവോയിസ്റ്റ് ആക്രമണങ്ങള്‍ 40- 45 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ആയുധം വച്ച് കീഴടങ്ങുന്ന മാവോയിസ്റ്റുകളുടെ എണ്ണത്തിലും വര്‍ധവുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. രണ്ട് വര്‍ഷത്തിനിടെ 450 മാവോയിസ്റ്റുകളാണ് കീഴടങ്ങിയതെന്നും അദ്ദേഹം പറയുന്നു.

English summary
We Won't Announce, We Will Act: Rajnath Singh On Terror From Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X