കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രഹ്മാവിന്റെ അവതാരം? 4 കൈകളും 4 കാലുകളുമായി ഒരു കുട്ടി!

Google Oneindia Malayalam News

കൊല്‍ക്കത്ത: നാല് കൈകളും നാല് കാലുകളുമായി ജനിച്ച ആണ്‍കുട്ടി ബ്രഹ്മാവിന്റെ അവതാരമാണ് എന്ന് മാതാപിതാക്കള്‍. പൂര്‍ണ വളര്‍ച്ചയെത്തുന്നതിന് മുമ്പേ ജനിച്ച കുഞ്ഞിനെ കാണാന്‍ നാട്ടുകാരും ബന്ധുക്കളുമടക്കം ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുകയാണ്. അവരും പറയുന്നത് കുട്ടി ദൈവത്തിന്റെ അവതാരമാണ് എന്നാണ്.

പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരിപൂര്‍ ഗ്രാമത്തിലാണ് 'അത്ഭുത ശിശു'വിന്റെ ജനനം. നാല് തലകളും അത്ര തന്നെ കൈകളുമുള്ള ബ്രഹ്മാവിന്റെ അവതാരമാണ് കുട്ടി എന്നാണ് സമീപവാസികള്‍ പറയുന്നതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. സൃഷ്ടിയുടെ കര്‍ത്താവായാണ് ത്രിമൂര്‍ത്തികളില്‍ ഒരാളായ ബ്രഹ്മാവ് വിശേഷിക്കപ്പെടുന്നത്.

eight-limbed-baby-god-boy-claim-pic

'ദൈവത്തിന്റെ അവതാരമായ' കുഞ്ഞിനെ ഒരു നോക്കെങ്കിലും കാണാന്‍ വേണ്ടി ഗ്രാമവാസികള്‍ ആശുപത്രിയില്‍ തടിച്ചുകൂടുകയാണ്. ദൈവത്തിന്റെ അവതാരം തങ്ങളുടെ വീട്ടില്‍ വന്ന് ജനിച്ചതിന്റെ സന്തോഷത്തിലാണ് കുട്ടിയുടെ അച്ഛനമ്മമാര്‍.

പൂര്‍ണവളര്‍ച്ചയെത്തുന്നതിന് മുമ്പേ ഇരട്ടഭ്രൂണങ്ങള്‍ കൂടിച്ചേര്‍ന്നതാണ് കുട്ടിയുടെ ശരീരത്തില്‍ കാണുന്ന നാല് വീതം കൈകാലുകളെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടി ദൈവത്തിന്റെ അവതാരമൊന്നും അല്ലെങ്കിലും നാട്ടുകാരെ നിയന്ത്രിക്കാന്‍ ഒരു നിവൃത്തിയുമില്ല എന്നാണ് ഒരു പോലീസുകാരന്റെ സങ്കടം. കുട്ടിയുടെ കാര്യം കഷ്ടമാണ് - ഇയാള്‍ പറയുന്നു.

നൂറ് കണക്കിന് പേര്‍ തെരുവുകളില്‍ കരയുകയാണ്. അത്രയും തന്നെ ആളുകള്‍ കുഞ്ഞിന് വേണ്ടി പ്രാര്‍ഥിക്കുന്നു. ആശുപത്രിയില്‍ തമ്പടിക്കുന്നു. ലോകം അവസാനിക്കാന്‍ പോകുകയാണ് എന്ന് കരുതി പേടിക്കുന്നവരും കൂട്ടത്തിലുണ്ട് - പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

English summary
Thousands of locals of Baruipur village in South 24 Parganas district of West Bengal are flocking to worship a baby, who has been born with 4 arms and 4 legs. Born as an underdeveloped twin, with rare deformity, the baby boy has been dubbed as the "God" by his parents.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X