കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത രണ്ടാമനും അറസ്റ്റില്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: 75കാരിയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടാമത്തെ ആളെയും പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ അറസ്റ്റാണിത്. നേരത്തെ പ്രത്യേക ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സംഘം സലിം എന്ന ആളെ അറസ്റ്റ് ചെയ്തിരുന്നു.

അടുത്ത രണ്ട് ദിവസത്തിനകം സംഘത്തിലെ ബാക്കിയുള്ളവരെ കൂടി അറസ്റ്റ് ചെയ്യാമെന്ന പ്രതീക്ഷയിലാണ് സി ഐ ഡി സംഘം. റാണാഘട്ടിലെ സ്‌കൂളിനോടു ചേര്‍ന്ന കോണ്‍വെന്റില്‍ മാര്‍ച്ച് 13ന് രാത്രി ഏഴംഗസംഘം കന്യാസ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. അഞ്ച് പേരെക്കൂടി ഇനി ഈ കേസുമായി ബന്ധപ്പെട്ട് പിടികൂടാനുണ്ട്.

kolkata

റാണാഘട്ടിലെ ജീസസ് ആന്‍ഡ് മേരി കോണ്‍വെന്റില്‍ വെച്ചാണ് എഴുപത്തിയഞ്ചുകാരിയായ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടത്. കവര്‍ച്ചാ സംഘത്തെ തടയാനുള്ള ശ്രമത്തിനൊടുവിലാണ് ഇവര്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ സ്റ്റാഫ് റൂമിലെ സിസിടിവി കാമറയില്‍ നിന്നും നാല് കവര്‍ച്ചക്കാരുടെ വീഡിയോ പൊലീസ് പുറത്തുവിട്ടിരുന്നു.

ഇവിടത്തെ സുരക്ഷാ ജീവനക്കാരനെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. മോഷണ ശ്രമത്തിന് തൊട്ടുമുന്‍പായി ഇവിടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നതായി സുരക്ഷാ ജീവനക്കാരന്‍ പോലീസിന് മൊഴി നല്‍കി. ബംഗാളില്‍ നിന്നുള്ള സി ബി ഐ സംഘം സി ഐ ഡി ഉദ്യോഗസ്ഥരെ സഹായിക്കാനുണ്ട്.

English summary
The CID has arrested another person in connection with the nun rape case. This is the second arrest to be carried out today. Earlier in the day a person by the name Salim had been picked up from Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X