കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ സ്വത്തുക്കള്‍ ആര്‍ക്കും കിട്ടാതെ പോകില്ല; എല്ലാം കണ്ടറിഞ്ഞ് വില്‍പത്രം? പിന്നില്‍ ശശികല?

ജയലളിത രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്പ് തന്നെ വില്‍പത്രം തയ്യാറാക്കി വച്ചിരുന്നു എന്നാണ് സൂചന

  • By Desk
Google Oneindia Malayalam News

ചെന്നൈ: കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ക്ക് ഉടമയാണ് ജയലളിത. എന്നാല്‍ മരണശേഷം ഈ സ്വത്തുക്കളെല്ലാം ആര്‍ക്ക് കിട്ടും എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

തന്റെ സ്വത്തുവകകളുടെ കാര്യത്തില്‍ ജയലളിത നേരത്തെ തന്നെ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വില്‍പത്രം തയ്യാറാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വത്തുക്കള്‍ അന്യാധീനപ്പെട്ട് പോകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ഈ വില്‍പത്രത്തില്‍ ഉണ്ടെന്നാണ് സൂചന. അതിന്റെ ഗുണങ്ങളെല്ലാം തന്നെ ഒരു പക്ഷേ എത്തിച്ചേരുക തോഴി ശശികലയിലേക്കായിരിക്കും.

വില്‍പത്രം

വില്‍പത്രം

മരിക്കുന്നതിനും രണ്ട് വര്‍ഷം മുമ്പ് ജയലളിത വില്‍പത്രം തയ്യാറാക്കി വച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോടിക്കണക്കിന് സ്വത്താണ് ജയലളിതയുടെ പേരില്‍ തന്നെ ഉള്ളത്.

ട്രസ്റ്റ്

ട്രസ്റ്റ്

ഒരു ട്രസ്റ്റ് രൂപീകരിച്ച് തന്‍രെ സ്വത്തുക്കളെല്ലാം ആ ട്രസ്റ്റിന് ലഭിക്കുന്ന രീതിയിലാണ് വില്‍പത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

ശശികല

ശശികല

ട്രസ്റ്റിന്റെ തലപ്പത്ത് തോഴി ശശികല നടരാജന്‍ തന്നെ ആണെന്നാണ് സൂചനകള്‍. എന്നാല്‍ ഇത് സംബന്ധിച്ചും കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.

പോയസ് ഗാര്‍ഡന്‍

പോയസ് ഗാര്‍ഡന്‍

ചെന്നൈ പോയസ് ഗാര്‍ഡനിലെ വലിയ ബംഗ്ലാവില്‍ ആയിരുന്നു ജയലളിത താമസിച്ചിരുന്നത്. 24,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന പോയസ് ഗാര്‍ഡന്‍ ശശകലയുടെ പേരില്‍ ആണ് ജയലളിത എഴുതി വച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വത്ത്

സ്വത്ത്

ജയലളിത കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം 117.3 കോടി രൂപയുടെ സ്വത്തുക്കളാണ് അവര്‍ക്ക് ഉള്ളത്. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ മൂല്യം എത്രയോ മടങ്ങ് വരും എന്നാണ് കണക്കാക്കുന്നത്.

ബിനാമി?

ബിനാമി?

സ്വന്തം പേരില്‍ അല്ലാതേയും ജയലളിതയ്ക്ക് സ്വത്തുവകകള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. നീലഗിരിയിലെ വന്‍ തോടട്വും ബംഗ്ലാവും, ശിറുതാവൂരിലെ ഫാം ഹൗസും എല്ലാം ഇതില്‍ ഉള്‍പ്പെടും എന്നാണ് റിപ്പോര്‍ട്ടുകളള്‍.

ആ സ്വത്തുക്കള്‍

ആ സ്വത്തുക്കള്‍

മറ്റ് ആളുകളുടെ പേരില്‍ വാങ്ങിയിരുന്ന സ്വത്തുക്കള്‍ ഇപ്പോഴത്തെ നിലയില്‍ അവരുടെ കൈവശം തന്നെ ഇരിക്കാനാണ് സാധ്യത. ആ സ്വത്തുവകകള്‍ സംബന്ധിച്ച് വില്‍പത്രത്തിലും സൂചനകള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ കുറവാണ്.

 ബന്ധുക്കള്‍

ബന്ധുക്കള്‍

ജയലളിതയുടെ സഹോദരന്റെ രണ്ട് മക്കള്‍ ജീവനോടെയുണ്ട്. ദീപയും ദീപക്കും. ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശശികലയ്‌ക്കൊപ്പം ദീപക്കും ഉണ്ടായിരുന്നു. എന്നാല്‍ സ്വത്തുക്കള്‍ അവര്‍ക്ക് ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസ് ഒഴിവാക്കാന്‍

കേസ് ഒഴിവാക്കാന്‍

സ്വത്ത് വകകള്‍ക്ക് അവകാശിയായി ട്രസ്റ്റ് രൂപീകരിച്ചതിന് പിന്നിലും ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. സഹോദരന്റെ മക്കള്‍ കേസ് നല്‍കിയാല്‍ പോലും നിലനില്‍ക്കാതിരിക്കാന്‍ വേണ്ടിയാണത്രെ.

ദത്തുപുത്രന്‍

ദത്തുപുത്രന്‍

ജയലളിതയുടെ ദത്തുപുത്രന്‍ ആയിരുന്നു സുധാകരന്‍. ശശികലയുടെ മരുമകന്‍ ആണ് ഇയാള്‍. എന്നാല്‍ ഇയാള്‍ക്ക് സ്വത്തില്‍ എന്തെങ്കിലും അവകാശം ഉണ്ടാകുമോ എന്ന കാര്യത്തിലും ആശയക്കുഴപ്പം ഉണ്ട്.

English summary
For many the Will drawn up by J Jayalalithaa is of immense interest. Questions such as who will inherit the Poes Garden residence spread over 24,000 square feet with a built up area of 21,662 Sq ft are being asked.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X