കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദ ക്വിന്റ് പറഞ്ഞത് സത്യം? ആക്രമണം ഒരാഴ്ച മുമ്പേ നടന്നു? അതോ അതെല്ലാം പ്ലാന്റ് ചെയ്ത ന്യൂസോ?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: സെപ്തംബര്‍ 21നാണ് ദ ക്വിന്റ് ആ വാര്‍ത്ത പുറത്ത് വിട്ടത്. നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കശ്മീരിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചു എന്ന്. കൃത്യം ഒരാഴ്ചയ്ക്ക് ശേഷം അത് സംഭവിച്ചു. ഔദ്യോഗികമായി ഇന്ത്യ വിളിച്ചുപറഞ്ഞു, തങ്ങള്‍ അത് ചെയ്തതാണ്. സംഭവം നടന്നതായി മനസില്ലാ മനസോടെ ആണെങ്കിലും പാകിസ്താനും സമ്മതിച്ചിട്ടുണ്ട്.

Read Also:അടിക്കുമെന്ന് പറഞ്ഞാ മോദി അടിക്കും... കയ്യടിക്കെടാ... ട്രോളുകള്‍, സോഷ്യല്‍ മീഡിയയില്‍ ആഘോഷം!!!

ഇന്ത്യന്‍ സൈന്യം പറയുന്നത് പ്രകാരം, സെപ്തംബര്‍ 29ന് അര്‍ധരാത്രി 12.30 മുതല്‍ 4.30 വരെയാണ് ഇന്ത്യ ഈ ഓപ്പറേഷന്‍ നടത്തിയത്. ദ ക്വിന്റ് ഇതേ പോലെ ഒരു ആക്രമണം നടന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത് സെപ്തംബര്‍ 21ന്. എങ്ങനെയാണ് സംഭവം ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തത്. ജ്ഞാനദൃഷ്ടിയാണോ. അതോ നടത്താന്‍ പോകുന്ന ഓപ്പറേഷന് മുമ്പ് പ്ലാന്റ് ചെയ്ത സ്റ്റോറിയാണോ ക്വിന്റില്‍ വന്നത്. സംശയങ്ങള്‍ ഒരുപാടുണ്ട്...

വധിച്ചത് 20 ഭീകരരെയെന്ന്

വധിച്ചത് 20 ഭീകരരെയെന്ന്

സംയമനം പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് പോലും വകവെക്കാതെ സൈന്യം നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരില്‍ ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ശക്തമായ ആക്രമണം നടത്തി എന്നായിരുന്നു ദി ക്വിന്റിന്റെ റിപ്പോര്‍ട്ട്. 20 ഭീകരര്‍ കൊല്ലപ്പെട്ടതായും ഇരുനൂറില്‍പ്പരം ഭീകരര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഔദ്യോഗിക സ്ഥിരീകരണം ഇല്ല

ഔദ്യോഗിക സ്ഥിരീകരണം ഇല്ല

ഔദ്യോഗിക വൃത്തങ്ങളോ മുഖ്യധാരാ മാധ്യമങ്ങളോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല എന്നതാണ് ഇതിലെ രസകരമായ കാര്യം. ദ ക്വിന്റ് അവരുടെ എക്സ്‌ക്ലൂസ്സീവ് എന്ന് പറഞ്ഞാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എങ്ങനെയാണ് ക്വിന്റിന് മാത്രം ഇങ്ങനെയൊരു എക്‌സ്‌ക്ലൂസിവ് വാര്‍ത്ത കിട്ടിയത്.

ഇവിടെയാണ് സംശയങ്ങള്‍

ഇവിടെയാണ് സംശയങ്ങള്‍

ഇപ്പോള്‍ പറയുന്നത് പോലെ സെപ്തംബര്‍ 29നല്ലേ ശരിക്കും ആക്രമണം നടന്നത്. അതോ സെപ്തംബര്‍ 21നാണോ. ക്വിന്റ് പറഞ്ഞത് ശരിയാണോ. ഒരാഴ്ച കഴിഞ്ഞാണോ സൈന്യം വിവരം പുറത്ത് വിട്ടത് - ഇങ്ങനെ സംശയിക്കാനാണ് ആദ്യം തോന്നുക. എന്നാല്‍ ഇതിന് സാധ്യത തീരെ കുറവാണ്. കാരണമുണ്ട്.

രണ്ട് കാരണങ്ങള്‍

രണ്ട് കാരണങ്ങള്‍

സാര്‍ക്ക് ഉച്ചകോടി അടക്കമുള്ള തന്ത്രപ്രധാന കൂടിക്കാഴ്ചകള്‍ നടക്കാനിരിക്കേ ഇന്ത്യ ഇങ്ങനെ ഒരു ആക്രമണം നടത്താന്‍ സാധ്യതയില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. സെപ്തംബര്‍ 21ന് ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ യു എന്നില്‍ അടക്കമുള്ള വേദികളില്‍ പ്രസംഗിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇതേക്കുറിച്ച് ഒരക്ഷരമെങ്കിലും മിണ്ടേണ്ടതാണ്. അതും ഉണ്ടായില്ല.

ക്വിന്റിലെ റിപ്പോര്‍ട്ട് കിറുകൃത്യം

ക്വിന്റിലെ റിപ്പോര്‍ട്ട് കിറുകൃത്യം

നടന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് പോലെ അത്രയ്ക്കും കൃത്യമായിട്ടായിരുന്നു ക്വിന്റിന്റെ ന്യൂസ്. ഇത് പൂര്‍ണമായും ഭാവനയാണ് എന്ന് പറയാന്‍ പറ്റില്ല.
ഇന്ത്യന്‍ സ്പെഷ്യല്‍ ഫോഴ്സിലെ പാരാസിന്റെ രണ്ട് യൂണിറ്റിലെ 18 മുതല്‍ 20 വരെ അംഗങ്ങള്‍ നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തി തിരിച്ച് വന്നത് എന്നായിരുന്നു വാര്‍ത്ത.

ഇങ്ങനെ ഒരു സാധ്യതയില്ലേ

ഇങ്ങനെ ഒരു സാധ്യതയില്ലേ

ഇനി ഒരാഴ്ച കഴിഞ്ഞ് നടക്കാന്‍ പ്ലാന്‍ ചെയ്ത ഒരു ആക്രമണത്തെക്കുറിച്ച് ക്വിന്റിന് ഒരു എക്‌സ്‌ക്ലൂസിവ് സാധനം നേരത്തെ കൊടുത്തതാണെങ്കിലോ. ആക്രമണം നടന്നുകഴിഞ്ഞാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതികരണങ്ങള്‍, ഇംപാക്ട്, പാകിസ്താന്റെ റിയാക്ഷന്‍ തുടങ്ങിയവ നിരീക്ഷിക്കാന്‍ വേണ്ടി അറിയാന്‍ വേണ്ടി - ആളുകള്‍ക്ക് ഇങ്ങനെയും സംശയങ്ങളുണ്ട്.

ക്വിന്റിന്റെ പഴയ റിപ്പോര്‍ട്ടിലേക്ക്

ക്വിന്റിന്റെ പഴയ റിപ്പോര്‍ട്ടിലേക്ക്

ഇന്ത്യന്‍ സേന നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കശ്മീരില്‍ കടന്ന് ആക്രമണം നടത്തി എന്നായിരുന്നു വാര്‍ത്ത. സൈന്യമോ സര്‍ക്കാരോ ഔദ്യോഗികമായി ഇത് സമ്മതിച്ചിട്ടില്ലെന്ന് പറഞ്ഞ് തന്നെയാണ് അവര്‍ വാര്‍ത്ത കൊടുത്തത്. പിന്നാലെ അങ്ങനെ ഒരു ആക്രമണവും ഇന്ത്യന്‍ സേന നടത്തിയിട്ടില്ല എന്ന് സൈന്യവും സര്‍ക്കാരും വ്യക്തമാക്കുകയും ചെയ്തു.

നടന്നത് പറയും പോലെ

നടന്നത് പറയും പോലെ

സൈനിക ഹെലികോപ്റ്ററില്‍ ആണ് ഇവര്‍ നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരില്‍ പോയത് എന്നായിരുന്നു വാര്‍ത്ത. അവിടെ 20 തീവ്രവാദികളെ വധിച്ചുവെന്നും വാര്‍ത്തിയില്‍ ഉണ്ടായിരുന്നു. തീവ്രവാദികളുടെ മൂന്ന് താവളങ്ങളാണ് സ്പെഷ്യല്‍ ഫോഴ്സ് തകര്‍ത്തത് എന്നായിരുന്നു വാര്‍ത്ത. 20 പേര്‍ കൊല്ലപ്പെട്ടതിനോടൊപ്പം 200 ല്‍ പരം തീവ്രവാദികള്‍ക്ക് പരിക്കേറ്റതായും ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സമയം പോലും പറഞ്ഞു

സമയം പോലും പറഞ്ഞു

സെപ്തംബര്‍ 20 ന് അര്‍ദ്ധ രാത്രിയ്ക്കും സെപ്തംബര്‍ 21 ന് പുലര്‍ച്ചയ്ക്കും ഇടയിലാണ് ആക്രമണം നടത്തി സംഘം തിരിച്ചെത്തിയെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. ഇതേ കാര്യങ്ങള്‍ തന്നെയാണ് സെപ്തംബര്‍ 29ന് രാത്രിയും നടന്നത്.

English summary
The Quint stated that the Indian army had carried out an operation across the Line of Control in Kashmir and killed 20 Pakistani terrorists on September 21. What was the truth behind the news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X