അസാധുവായ അഞ്ഞൂറും ആയിരവും റിസര്‍വ്വ് ബാങ്ക് എന്ത് ചെയ്യും, ഉത്തരമുണ്ട്

രാജ്യത്ത് നോട്ടുകള്‍ അസാധുവാക്കിയതോടെ 18 മില്യണ്‍ നോട്ടുകളാണ് റിസര്‍വ്വ് ബാങ്കിലേക്കെത്തുന്നത്

  • Published:
  • By: Sandra
Subscribe to Oneindia Malayalam

ദില്ലി: നവംബര്‍ എട്ടിലെ നോട്ട് നിരോധന പ്രഖ്യാപനത്തോടെ അസാധുവായ നോട്ടുകള്‍ ഡിസംബര്‍ പകുതിയോടെ റിസര്‍വ്വ് ബാങ്കിലെത്തും. എന്നാല്‍ അസാധുവാക്കപ്പെട്ട നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് എന്തുചെയ്യുമെന്നാണ് ഇതിന് പിന്നാലെ ഉയരുന്ന സംശയം.

രാജ്യത്ത് നോട്ടുകള്‍ അസാധുവാക്കിയതോടെ 18 മില്യണ്‍ നോട്ടുകളാണ് റിസര്‍വ്വ് ബാങ്കിലേക്കെത്തുന്നത്. 14 ലക്ഷം കോടി രൂപ ക്രയവിക്രയം നടത്തുന്നുണ്ടെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ കണക്ക്. നോട്ട് നിരോധനത്തോടെ റിസര്‍വ്വ് ബാങ്കിലെത്തുന്ന നോട്ടുകളെക്കുറിച്ചുള്ള ആശങ്കയാണ് ഇതോടെ അകലുന്നത്.

പുനഃരുപയോഗിക്കും

റിസര്‍വ്വ് ബാങ്കിലെത്തുന്ന 18 മില്യണ്‍( ഏകദേശം ഒരു കോടി പതിനെട്ട് ലക്ഷം) നോട്ടുകള്‍ റിസര്‍വ്വ് ബാങ്കും, ദി പ്രിന്റര്‍ ആന്‍ഡ് ഇഷ്യുവര്‍ ഓഫ് കറന്‍സിയും ചേര്‍ന്ന് ചെറിയ കഷ്ണങ്ങളാക്കി പള്‍പ്പ് നിര്‍മിച്ച് പുനഃചംക്രമണം ചെയ്ത് പുനഃരുപയോഗിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

സര്‍ക്കാര്‍ ആവശ്യത്തിന്

റിസര്‍വ്വ് ബാങ്കിന്റെ ബ്രാഞ്ചുകളില്‍ വച്ച് ചെറിയ കഷ്ണങ്ങളാക്കി മാറ്റുന്ന പഴയ നോട്ടുകള്‍ കലണ്ടര്‍, പേപ്പര്‍ വെയ്റ്റ്, ഫയലുകള്‍, ബോര്‍ഡുകള്‍ എന്നിവ നിര്‍മിക്കുന്നതിനാണ് ഉപയോഗിക്കുക. ഇതിന് പുറമേ ചെറിയ കട്ടകളായി സൂക്ഷിക്കുകയും ചെയ്യും.

പുതിയ രീതി

2001ന് ശേഷം മാത്രമാണ് ഇത്തരത്തില്‍ പഴയനോട്ടുകള്‍ പുനഃചംക്രമണത്തിന് വിധേയമാക്കുന്നത്. അതിന് മുമ്പ് പഴയനോട്ടുകള്‍ കത്തിച്ചുകളയുന്ന രീതിയാണ് സെന്‍ട്രല്‍ ബാങ്കുകള്‍ സ്വീകരിച്ചിരുന്നത്.

കേരളവുമായി കരാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലെ ഒരു പ്ലൈവുഡ് കമ്പനിയുമായി റിസര്‍വ്വ് ബാങ്ക് കരാര്‍ ഒപ്പുവച്ചിരുന്നു. പഴയ 500, 1000 രൂപ നോട്ടുകള്‍ പള്‍പ്പാക്കി മാറ്റുന്നതിനുള്ളതായിരുന്നു കരാര്‍.

കരാര്‍ ഒപ്പുവച്ചു

റിസര്‍വ്വ് ബാങ്കുമായി കരാറിലേര്‍പ്പെട്ട കമ്പനി കഷ്ണമാക്കിയ 40 ടണ്‍ പഴയനോട്ടുകള്‍ സ്വീകരിച്ച് പള്‍പ്പ് നിര്‍മ്മിച്ച് നല്‍കും. 250 രൂപയാണ് ഒരു ടണ്ണിന്റെ വില. പിന്നീട് ഇവ ബ്രിങ്ക്വെറ്റുകളാക്കി മാറ്റും.

എന്താണ് ബ്രിങ്ക്വെറ്റുകള്‍

കല്‍ക്കരി പോലെ തീകത്തിക്കുന്നതിനായി നിര്‍മ്മിച്ചെടുക്കുന്ന ചെറിയ കട്ടകളാണ് ബ്രിങ്ക്വെറ്റുകള്‍. ടെന്‍ഡറുകള്‍ വിളിച്ച് വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഇത്തരം ബ്രിങ്ക്വെറ്റുകള്‍ കിലോയ്ക്ക് അഞ്ചോ ആറോ രൂപയ്ക്ക് വില്‍ക്കാനാണ് പദ്ധതി.

 

 

 

English summary
What RBI Will Do With 18 Million banned notes.RBI recycling the old notes and produce files, boards, paper weight and other stationary products.
Please Wait while comments are loading...