കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ തീക്കളി; ചിന്നമ്മ അടങ്ങില്ല!! ചരിത്രം പറയുന്നത്...പുതിയ നീക്കം ഇങ്ങനെ, 19 പേര്‍

ശശികല അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യുമെന്നകാര്യത്തില്‍ സംശയം വേണ്ട. കാരണം മുമ്പ് സ്വന്തം മന്നാര്‍ഗുഡിക്കാരെ തള്ളിപ്പറഞ്ഞ് ജയലളിതയുടെ ഇഷ്ടം നേടിയ വ്യക്തിയാണ് ശശികല.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് എന്നും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വേറിട്ട മണ്ണാണ്. പണമെറിഞ്ഞ് എന്തും നേടുന്ന കഴിഞ്ഞ കാലമുണ്ട് തമിഴ്‌നാടിന് പറയാന്‍. ജയലളിതയോടൊപ്പം എന്നും പറയുന്ന ചരിത്രമാണ് തോഴിയായിരുന്ന വികെ ശശികലയുടേത്. നിരവധി തവണ വീണുപോയെങ്കിലും ശക്തിയോടെ തിരിച്ചുവന്ന ചരിത്രമാണ് ശശികല എന്ന ചിന്നമ്മയുടേത്.

ജയലളിതയുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് തമിഴ് രാഷ്ട്രീയം ഏറ്റവും ഒടുവില്‍ സംഘര്‍ഷ ഭരിതമായത്. ഒരു ഭാഗത്ത് ശശികലയായിരുന്നു. ഒടുവില്‍ ജയില്‍ ഉറപ്പായപ്പോള്‍ സഹോദര പുത്രന്‍ ടിടിവി ദിനകരനെ പാര്‍ട്ടിയെ ഏല്‍പ്പിച്ചാണ് അടവ് മാറ്റിയത്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി അതിനേക്കാള്‍ രൂക്ഷമാണ്. അതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടും.

സര്‍ക്കാരിന് ആശ്വാസം

സര്‍ക്കാരിന് ആശ്വാസം

നിലവില്‍ തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ സര്‍ക്കാരിന് ആശ്വാസമായിട്ടുണ്ട്. കാരണം തകര്‍ച്ചയുടെ വക്കില്‍ മാസങ്ങളായി കഴിയുന്ന സര്‍ക്കാര്‍ ഇരുവിഭാഗങ്ങളുടെ ലയനത്തോടെ ആഹ്ലാദത്തിലാണ്.

ചരിത്രം മറ്റൊന്ന്

ചരിത്രം മറ്റൊന്ന്

എന്നാല്‍ ശശികലയുടെ ചരിത്രം മറ്റൊന്നാണ്. ഓരോ വീഴ്ചയില്‍ നിന്നും ഉയര്‍ന്നുവന്നവരാണ് അവര്‍. നേരത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട അവര്‍ വീണ്ടും ജയലളിതയുടെ വലതുകൈ ആയി മാറിയ കാഴ്ച കണ്ടതാണ്.

തുറുപ്പ് ചീട്ട് കൈവശമുണ്ട്

തുറുപ്പ് ചീട്ട് കൈവശമുണ്ട്

പക്ഷേ, മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെയും വിമതനേതാവ് ഒ പനീര്‍ശെല്‍വത്തിന്റെയും ലയനത്തിന് ശേഷമുള്ളള ദിനങ്ങള്‍ അത്ര സുഗമമാകില്ല. കാരണം തുറുപ്പ് ചീട്ട് ദിനകരന്റെയും ശശികലയുടെയും കൈവശമുണ്ട്.

19 എംഎല്‍എമാര്‍

19 എംഎല്‍എമാര്‍

ശശികലയോടൊപ്പമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച 19 എംഎല്‍എമാര്‍ അണ്ണാ ഡിഎംകെയിലുണ്ട്. ഇവര്‍ ദിനകരന്‍ പറയുന്ന പോലെ നില്‍ക്കും. ഇത് സര്‍ക്കാരിന് തിരിച്ചടിയാണ്.

സര്‍ക്കാരിനെ മറിച്ചിടാനും

സര്‍ക്കാരിനെ മറിച്ചിടാനും

ഈ 19 പേരെ ഉപയോഗിച്ച് സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ദിനകരന് സാധിക്കും. വേണ്ടി വന്നാല്‍ സര്‍ക്കാരിനെ മറിച്ചിടാനും ഇവര്‍ക്ക് കഴിയും. അതുകൊണ്ട് തന്നെ സര്‍ക്കാരിന്റെ തുടര്‍ദിനങ്ങള്‍ അത്ര എളുപ്പമാകില്ല.

ആകെ 135 അംഗങ്ങള്‍

ആകെ 135 അംഗങ്ങള്‍

234 അംഗങ്ങളാണ് തമിഴ്‌നാട് നിയമസഭയില്‍. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 117 അംഗങ്ങള്‍. അണ്ണാ ഡിഎംകെക്ക് സ്പീക്കര്‍ ഉള്‍പ്പെടെ 135 അംഗങ്ങളുണ്ട്.

പിന്തുണ പിന്‍വലിച്ചാല്‍

പിന്തുണ പിന്‍വലിച്ചാല്‍

ദിനകരനൊപ്പമുള്ള 19 പേര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ പ്രതിസന്ധിയിലാകും. ഈ അവസരം പ്രതിപക്ഷമായ ഡിഎംകെ മുതലെടുക്കാനും സാധ്യതയുണ്ട്.

വിപ്പ് നല്‍കിയേക്കും

വിപ്പ് നല്‍കിയേക്കും

ഈ സാഹചര്യം മറികടക്കാന്‍ വിപ്പ് നല്‍കി അണ്ണാ ഡിഎംകെ ശ്രമിച്ചേക്കാം. എന്നാലും പ്രതിസന്ധി തുടരും. നിയമനടപടികളിലേക്കും ചിലപ്പോള്‍ നീണ്ടേക്കും.

 കോടികള്‍ മറിഞ്ഞ രാഷ്ട്രീയം

കോടികള്‍ മറിഞ്ഞ രാഷ്ട്രീയം

വോട്ടിനും ചിഹ്നത്തിനും മറ്റു രാഷ്ട്രീയ കളിക്കും വേണ്ടി കോടികള്‍ ഇറക്കി പരിചയമുള്ളവരാണ് ദിനകരനും ശശികലയും. അതുകൊണ്ട് തന്നെ പണമെറിഞ്ഞ് കൂടുതല്‍ എംഎല്‍എമാരെ ചാക്കിലാക്കാനുള്ള സാധ്യതയുണ്ട്.

അകത്താക്കാനുള്ള നീക്കം

അകത്താക്കാനുള്ള നീക്കം

ഇത്തരം പണമെറിഞ്ഞുള്ള നീക്കം തടയാന്‍ സര്‍ക്കാര്‍ ചില പദ്ധതികള്‍ തയ്യാറാക്കിയേക്കും. കാരണം കഴിഞ്ഞ തവണ ചിഹ്ന വിവാദമുണ്ടായപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ദിനകരന്റെ കൂട്ടാളികളെയും ദിനകരനെയും അകത്താക്കാനുള്ള നീക്കം നടത്തിയതും കണ്ടതാണ്.

അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യും

അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യും

ശശികല അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യുമെന്നകാര്യത്തില്‍ സംശയം വേണ്ട. കാരണം മുമ്പ് സ്വന്തം മന്നാര്‍ഗുഡിക്കാരെ തള്ളിപ്പറഞ്ഞ് ജയലളിതയുടെ ഇഷ്ടം നേടിയ വ്യക്തിയാണ് ശശികല. ഏത് സമയവും തിരിച്ചടി നേരിടുമെന്ന ആശങ്കയോടെയാണ് പളനിസ്വാമിയും പനീര്‍ശെല്‍വവും.

English summary
What will be the future of Tamil Nadu and Sasikala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X