കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്നശേഷിക്കാരിയായ യുവതിക്ക് യൂബര്‍ കാറില്‍ അധിക്ഷേപം; കാര്‍ തുടച്ചുകൊടുത്തു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: തന്റെ കാറില്‍ കയറിയ ഭിന്നശേഷിക്കാരിയായ യുവതിയെ യൂബര്‍ കാര്‍ ഡ്രൈവര്‍ അധിക്ഷേപിച്ചതായി ആരോപണം. ദില്ലി സ്വദേശിനിയാണ് തനിക്കുണ്ടായ ദുരനുഭവം ഫേസ്ബുക്കില്‍ കുറിച്ചത്. വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന യുവതി കയറിയതുമൂലം തന്റെ കാര്‍ മോശമായെന്നും മറ്റും പറഞ്ഞായിരുന്നു പെണ്‍കുട്ടിയെ ഡ്രൈവര്‍ അപമാനിച്ചത്.

ദില്ലിയില്‍ ജോലി ചെയ്യുന്ന പ്രീതി സിങ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. കാര്‍ ഭിന്നശേഷിക്കാര്‍ക്ക് ഒട്ടും അനുയോജ്യമായിരുന്നില്ല. കാറില്‍ കയറിയശേഷം യാത്രയിലുടനീളം ഡ്രൈവര്‍ തന്നെ അവഹേളിക്കുന്ന രീതിയിലാണ് സംസാരിച്ചത്. പോസിറ്റീവ് ചിന്താഗതിക്കാരിയായ തന്നെ അത് വിഷമിപ്പിക്കുകയും ചെയ്തു.

uber

വീട്ടിലെത്തിയശേഷം താന്‍ സഹോദരനെ വിളിച്ച് ഒരു ടവ്വല്‍ കൊണ്ടുവരാന്‍ പറയുകയും ശേഷം കാര്‍ തുടച്ചുകൊടുത്തെന്നും പ്രീതി പറഞ്ഞു. ഇത് ആദ്യത്തെ സംഭവമല്ല തനിക്കെതിരെ ഉണ്ടാകുന്നത്. സമാനമായ അനുഭവം നേരത്തെയും ഉണ്ടായിരുന്നു. യൂബര്‍ ഡ്രൈവര്‍മാര്‍ ദയാരഹിതമായാണ് പെരുമാറുന്നതെന്നും പ്രീതി പറഞ്ഞു.

സംഭവം വിവാദമായതോടെ പ്രീതിയോട് കമ്പനി ക്ഷമ ചോദിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കും. യുവതിയുടെ പരാതി ഗൗരവമായാണ് കാണുന്നത്. കാറില്‍ ഭിന്നശേഷിക്കാര്‍ക്കും കയറാവുന്ന രീതിയില്‍ പരിഷ്‌കരിക്കാവുന്ന കാര്യം ആലോചിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

English summary
Wheelchair-bound Delhi woman lashes out at Uber on Facebook after humiliation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X