കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് വിവാഹം കഴിച്ചില്ല? അബ്ദുള്‍ കലാം പറഞ്ഞത് ഇങ്ങനെ...

  • By Muralidharan
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതിയായിരിക്കേയാണ് എ പി ജെ അബ്ദുള്‍ കലാമിനോട് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ഥി ഈ ചോദ്യം ചോദിച്ചത് - പ്രസിഡണ്ട് എന്തുകൊണ്ട് നിങ്ങള്‍ വിവാഹം കഴിച്ചില്ല. അര്‍ഥഗര്‍ഭമായ ഒരു മൗനത്തിന് ശേഷമാണ് അബ്ദുള്‍ കലാം ഈ ചോദ്യത്തിന് മറുപടി പറഞ്ഞത്. മറുപടി എന്ന് പറയാന്‍ പറ്റില്ല, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഏറ്റവും മികച്ച ജീവിതപങ്കാളിയെത്തന്നെ കിട്ടട്ടെ എന്ന ആശംസയായിരുന്നു കലാമിന്റെ പ്രതികരണം.

സിംഗപ്പൂരിലെ ഭാരതീയ വിദ്യാഭവന്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഓഡിറ്റോറിയത്തെ ഒന്നാകെ പൊട്ടിച്ചിരിപ്പിച്ചു രാഷ്ട്രപതിയുടെ ഈ മറുപടി. വേറെയും ഒരുപാട് സ്ഥലങ്ങളില്‍ അബ്ദുള്‍ കലാമിന് ഈ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ട്. എവിടെയും കൃത്യമായ ഒരുത്തരം അദ്ദേഹം പറഞ്ഞില്ല.

abdul-kalam

താന്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നേടാന്‍ കഴിഞ്ഞതിന്റെ പാതിപോലും എത്താന്‍ കഴിയുമായിരുന്നില്ല എന്ന് ഒരിക്കല്‍ അബ്ദുള്‍ കലാം പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു. എന്നൊടൊപ്പം എല്ലാം ഇല്ലാതാകും. ഭാര്യയോ മകനോ മകളോ ഒന്നും തനിക്ക് ബാക്കിയാകാനില്ല.

തിങ്കളാഴ്ച ഷില്ലോങിലെ ഐ ഐ എമ്മില്‍ കുട്ടികളോട് സംസാരിച്ചുകൊണ്ടിരിക്കവേയാണ് അബ്ദുള്‍കലാം എന്ന ഇന്ത്യയുടെ ഏറ്റവും പ്രശസ്തനായ രാഷ്ട്രപതി കുഴഞ്ഞുവീണതും പിന്നീട് മരണത്തിന് കീഴടങ്ങിയതും. മികച്ച രാഷ്ട്രപതി എന്നതിനപ്പുറം ഒരുപാട് പേര്‍ക്ക് മാര്‍ഗദര്‍ശിയായിരുന്നു അദ്ദേഹം എന്ന് വേണം പറയാന്‍.

English summary
It happened in February 2006, when the then President Dr A P J Abdul Kalam appeared to have been stumped when the student of an Indian international school asked him why he has not got married, in Singapore, a media report said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X