കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഐസ്എസ്‌ഐയുടെ പരിശീലനം; സ്‌ഫോടനം, ഹര്‍മീന്ദര്‍ സിംഗ് മിന്റു ആരായിരുന്നു?

2014ല്‍ ദില്ലിയില്‍ വച്ചാണ് ഹര്‍മീന്ദര്‍ നേരത്തെ അറസ്റ്റിലായത്

  • By Sandra
Google Oneindia Malayalam News

ലുധിയാന: അതീവ സുരക്ഷയുള്ള നാഭ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഖാലിസ്ഥാന്‍ തലവന്‍ ഹര്‍മീന്ദര്‍ സിംഗ് മിന്റു ഉള്‍പ്പെടെ ആറ് പേര്‍ ജയില്‍ ചാടിയത് ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. ഞായറാഴ്ച രാവിലെ ആയുധങ്ങളുമായെത്തിയ പത്തിലധികം പേരുടെ സഹായത്തോടെയായിരുന്നു മിന്റുവും ഗുണ്ടാ നേതാക്കളും ജയില്‍ നിന്ന് രക്ഷപ്പെടുന്നത്.

Read also:പഞ്ചാബ്: ജയില്‍ ചാടിയ ഖാലിസ്താന്‍ തീവ്രവാദി ഹര്‍മീന്ദര്‍ സിംഗ് മിന്റു അറസ്റ്റില്‍

'ഹിറ്റ്‌ലര്‍ ജൂതന്മാരോട് ചെയ്ത് ട്രംപ് നിങ്ങളോട് ചെയ്യും' മുസ്ലിങ്ങള്‍ക്ക് ഭീഷണി സന്ദേശം

ഞായറാഴ്ച നാഭ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഹര്‍മീന്ദര്‍ സിംഗിന് പിന്നാലെ തടവുചാടാന്‍ സഹായിച്ച പല്‍മീന്ദര്‍ സിംഗ് ഉത്തര്‍ പ്രദേശില്‍ നിന്ന് പിടിയിലായിരുന്നു. ദില്ലി റെയില്‍ വേ സ്റ്റേഷനില്‍ നിന്നാണ് ഹര്‍മീന്ദര്‍ സിംഗ് അറസ്റ്റിലാവുന്നത്. അതീവ പ്രധാന്യമുള്ള കുറ്റവാളികളെ പാര്‍പ്പിച്ചിട്ടുള്ള ജയിലിലുണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് രണ്ട് ജയില്‍ ജീവനക്കാരെ പുറത്താക്കുകയും ജയില്‍ വാര്‍ഡന്‍, ഡെപ്യൂട്ടി വാര്‍ഡന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തോടെ സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയ്ക്ക് ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദേശം ലഭിച്ചിരുന്നു.

അറസ്റ്റ് ദില്ലിയില്‍ വച്ച്

അറസ്റ്റ് ദില്ലിയില്‍ വച്ച്

2014 നവംബറിലാണ് തായ്‌ലന്റില്‍ നിന്ന് തിരിച്ചുവന്ന മിന്റു പൊലിസിന്റെ പിടിയിലാവുന്നത്. 47കാരനായ മിന്റു സഹായി ഗുര്‍പ്രീത് സിംഗിനൊപ്പം ദില്ലി ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റിലാവുന്നത്. സുരക്ഷാ ഏജന്‍സികളാണ് അറസ്റ്റിന് സഹായിച്ചത്.

ബാബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍

ബാബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍

വാധവ സിംഗിന് കീഴിലുള്ള ബാബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ ഭാഗമായിരുന്ന മിന്റു 2009ലാണ് സംഘടന വിട്ട് ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സിനെ പുനഃരുജ്ജീവിപ്പിക്കുകയായിരുന്നു.

 പാക് ഐഎസ്‌ഐയുമായി

പാക് ഐഎസ്‌ഐയുമായി

തായ്‌ലന്റില്‍ പാക് ചാരസംഘടന നടത്തിയ പരിശീലന ക്യാമ്പില്‍ മിന്റു പങ്കെടുത്തിരുന്നുവെന്ന് രഹസ്യാന്വേഷണം സംഘം നേരത്തെ കണ്ടെത്തിയിരുന്നു. പാക് ഐഎസ്‌ഐയുമായി മിന്റു നേരത്തെ തന്നെ ബന്ധം പുലര്‍ത്തിയിരുന്നു. പഞ്ചാബ് പൊലീസും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

ഭീകരവാദക്കേസില്‍

ഭീകരവാദക്കേസില്‍

പഞ്ചാബില്‍ ഹര്‍മീന്ദര്‍ സിംഗിനെതിരെ പത്തോളം ഭീകരവാദ കേസുകള്‍ നിലവിലുണ്ട്. 2008ല്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് രാം റഹീം സിംഗിനെ ആക്രമിച്ചതിനും 2010ല്‍ ഹല്‍വാര എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതിനും സിംഗിനെതിരെ കേസുണ്ട്.

കൊലക്കേസ് പ്രതി

കൊലക്കേസ് പ്രതി

പഞ്ചാബിലെ മൂന്ന് ശിവസേനാ പ്രവര്‍ത്തകരെ വധിച്ച കേസിലും സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിട്ട് ഹല്‍വാര എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ സ്‌ഫോടകവസ്തുകള്‍ സ്ഥാപിച്ച കേസിലും ഹര്‍മനീന്ദര്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഐഎസ്‌ഐയ്ക്ക് വേണ്ടി സ്വാതന്ത്ര്യ ദിനത്തില്‍ പഞ്ചാബില്‍ ഭീകരാക്രമണം നടത്താന്‍ മിന്റു പദ്ധതിയിട്ടിരുന്നു.

വിദേശ ഫണ്ട് ശേഖരണം

വിദേശ ഫണ്ട് ശേഖരണം

നിരോധിത സംഘടനയായ ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സിന് വേണ്ടി തായ്‌ലന്റ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളെ മിന്റു ഉപയോഗിച്ചിരുന്നു.

യുവാക്കളെ ആകര്‍ഷിക്കാന്‍

യുവാക്കളെ ആകര്‍ഷിക്കാന്‍

യുവാക്കളെ ഭീകരവാദത്തിലേക്കും വര്‍ഗ്ഗീയതയിലേക്കും ആകര്‍ഷിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ക്യാമ്പയിന്‍ നടത്തിയിരുന്നതായി സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

വ്യാജ രേഖകള്‍

വ്യാജ രേഖകള്‍

വ്യാജ മലേഷ്യന്‍ പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഉപയോഗിച്ച് ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സിന് വേണ്ടി ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ മിന്റു യൂറോപ്പിലും ദക്ഷിണേഷ്യയിലും ഉടനീളം യാത്ര ചെയ്തിരുന്നു. പാകിസ്താനിലേക്ക് പോകാറുള്ള മിന്റു പാക് ഫണ്ട് കൈപ്പറ്റിയിരുന്നതായും വിവരമുണ്ട്.

ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ്

ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ്

ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ് എന്ന വിഘടനവാദി സംഘടനയെ വിദേശ രാജ്യങ്ങളുടെ പിന്തുണയോടെ ശക്തിപ്പെടുത്താന്‍ പാകിസ്താന്‍, ഇറ്റലി, ബെല്‍ജിയം, ജര്‍മി, ഫ്രാന്‍സ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് 2013 ജൂണിനും 2014 മേയ്ക്കുമിടയില്‍ മിന്റു യാത്ര ചെയ്തിരുന്നു.

മുസ്ലിം രാഷ്ട്രത്തിന് വേണ്ടി

മുസ്ലിം രാഷ്ട്രത്തിന് വേണ്ടി

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുതന്നെ ഇസ്ലാമിക് സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ശ്രമമാരംഭിച്ചിരുന്നു. ആരംഭിച്ചതാണ് എന്നാണ് വിവരം. സിഖുകാര്‍ക്ക് പ്രത്യേകം സംസ്ഥാനം വേണമെന്ന ആവശ്യമുയര്‍ന്നതോടെ സിഖുവംശജര്‍ക്ക് സിഖ് രാഷ്ട്രത്തിന്റെ രൂപീകരണത്തിന് മുസ്ലിങ്ങളുടെ കൂടി പിന്തുണ അനിവാര്യമായപ്പോള്‍ ഖാലിസ്താന്‍ പ്രസ്ഥാനത്തിന് ജീവന്‍ വച്ചു. 1940ല്‍ സിഖ് നേതാവ് ഡോ. വീര്‍ സിംഗ് ഭാട്ടിയാണ് ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് എന്ന് വിഘടനവാദി സംഘടനയ്ക്ക് നാമകരണം ചെയ്തത്.

നിലനില്‍പ്പ് ഭീകരതയ്ക്ക് വേണ്ടിയോ!

നിലനില്‍പ്പ് ഭീകരതയ്ക്ക് വേണ്ടിയോ!

അരൂര്‍ സിംഗ്, സുഖ് വീന്ദര്‍ സിംഗ് ബാബര്‍ എന്നിവര്‍ ചേര്‍ന്ന് 1986ല്‍ സ്ഥാപിച്ച സിഖ് ഭീകരവാദി സംഘടനായ ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സിന്റെ നിലവിലെ തലവനാണ് മിന്റു. 1995ല്‍ ഖാലിസ്താന് വേണ്ടി വാദിക്കുന്ന നാല് ഗ്രൂപ്പുകളില്‍ ഒന്നാണിത്. ഇക്കാലങ്ങള്‍ക്കിടെ പഞ്ചാബ് കേന്ദ്രമാക്കി സംഘടന നിരവധി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്.

English summary
All you need to know about Harminder Singh Mintoo and the Khalistan Liberation Force. Harminder Singh arrested after Nabha jail outbreak in Punjab.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X