യുപി യോഗിക്ക് നല്‍കിയതിന് വ്യക്തമായ കാരണമുണ്ടത്രേ!!പിന്നില്‍ മോദി, ഷാ തന്ത്രം!!അപ്രതീക്ഷിതമല്ല

മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങളിലൂടെ വിവാദത്തിലായ യോഗി ആദിത്യ നാഥിനെ മുസ്ലിംകള്‍ ഏറെയുള്ള ഉത്തര്‍പ്രദേശിന്റെ ചുമതല ഏല്‍പ്പിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായി സൂചന.

  • Published:
Subscribe to Oneindia Malayalam

ദില്ലി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യ നാഥിനെ തിരഞ്ഞെടുത്തതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ. അപ്രതീക്ഷിതമായിട്ടല്ല യോഗിയെ മുഖ്യമന്ത്രിയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.

മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങളിലൂടെ വിവാദത്തിലായ യോഗി ആദിത്യ നാഥിനെ മുസ്ലിംകള്‍ ഏറെയുള്ള ഉത്തര്‍പ്രദേശിന്റെ ചുമതല ഏല്‍പ്പിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം സമ്മതിച്ചിരിക്കുന്നത്.

രാജ്‌നാഥ് സിങിന്റെ പേര്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കപ്പെട്ടിരുന്നത് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ പോരായിരുന്നുവെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന് ഇതിന് താത്പര്യമുണ്ടായിരുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലാതെ തിരഞ്ഞടുപ്പിനെ നേരിടണമെന്നാണ് രാജ്‌നാഥ് സിങ് നിര്‍ദേശിച്ചിരുന്നത്.

രണ്ടാമന്‍ യോഗി

യുപി മുഖ്യമന്ത്രി സ്ഥനത്തേക്ക് രാജ്‌നാഥ് സിങിനെ കൂടാതെ ഉയര്‍ന്നു കേട്ട പേരാണ് യോഗി ആദിത്യനാഥിന്റേതെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ആരാകണം മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്നറിയാന്‍ ഉത്തര്‍പ്രദേശില്‍ ബിജെപി നട്ത്തിയ സര്‍വെകളിലെല്ലാം രാജ്‌നാഥ് സിങിന്റെ തൊട്ടുപിന്നിലായിരുന്നു യോഗി ആദിത്യ നാഥിന്റെ സ്്ഥാനം ഇത് അദ്ദേഹത്തെ പരിഗണിക്കാന്‍ പ്രധാന കാരണമായിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

കഠിനാധ്വാനം

യോഗിയുടെ കഠിനാധ്വാനം മറ്റൊരു കാരണമാണെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നുണ്ട്. നിര്‍ണായകമായ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിലെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ ആയിരുന്നു യോഗി ആദിത്യനാഥ്. വിമതശല്യം ഏറ്റവുമധികം നേരിട്ട ഗോരഖ് പൂരില്‍ വീടുകള്‍ തോറും നടന്ന് പ്രചരണം നടത്തി വിജയം മികച്ചതാക്കാന്‍ യോഗിക്ക് കഴിഞ്ഞുവെന്നും ബിജെപി പറയുന്നു.

മോദിക്കും ഷായ്ക്കും വിശ്വാസം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാര്‍്ട്ടി അധ്യധ്യക്ഷന്‍ അമിത് ഷായുടെയും പ്രത്യേക താത്പര്യപ്രകാരമാണ് യോഗിയെ മുഖ്യമന്ത്രിയാക്കിയിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. മോദിക്കും ഷായ്ക്കും യോഗിയെ അങ്ങേയറ്റം വിശ്വാസമുണ്ടായിരുന്നതായി ബിജെപി വൃത്തങ്ങള്‍ പറയുന്നു. അണികളെ ഏകീകരിക്കാനുള്ള യോഗിയുടെ കഴിവും നേതൃപാടവവും ഇരുവരെയും ആകര്‍ഷിച്ചിരുന്നതായും സൂചനകളുണ്ട്. മോദിക്കു ശേഷം അണികള്‍ക്കിടയില്‍ ഏറെ സ്വാധീനമുളള നേതാവാണ് യോഗി ആദിത്യനാഥ്. മോദിയുമായി അദ്ദേഹത്തിന് മികച്ച ബന്ധമാണ് ഉള്ളതെന്നും ബിജെപി.

എല്ലാ ജാതിക്കാര്‍ക്കും പ്രിയന്‍

ജാതി വോട്ടിന് ഏറെ പ്രാധാന്യമുള്ള യുപിയില്‍ ജാതി സമവായങ്ങള്‍ മറികടന്നാണ് യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തത്. ഉയര്‍ന്ന ജാതിയില്‍ നിന്നോ താഴ്ന്ന ജാതിയില്‍ നിന്നോ ആയിരിക്കും മുഖ്യമന്ത്രി എന്നാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ താക്കൂര്‍ വിഭാഗക്കാരനായ യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തതോടെ എല്ലാ ജാതിക്കാരുടെയും പിന്തുണ ലഭിച്ചിരിക്കുകയാണെന്നാണ് പറയുന്നത്. സന്യാസിയായതോടെ യോഗി ആദിത്യനാഥിന്റെ താക്കൂര്‍ ജാതി അപ്രസക്തമായെന്നും താഴ്ന്ന ജാതിക്കാര്‍ക്കിടയിലും ഉയര്‍ന്ന ജാതിക്കാര്‍ക്കിടയിലും അദ്ദേഹത്തിന് ഒരുപോലെ സ്വാധീനം ഉണ്ടായിരുന്നുവെന്നും ബിജെപി വൃത്തങ്ങള്‍.

സംഘപരിവാറിന്റെ സ്വാധീനമില്ല

യോഗി ആദിത്യനാഥിനെ തിരഞ്ഞെടുക്കുന്നതില്‍ സംഘപരിവാറിന്റെ സ്വാധീനമില്ലെന്നാണ് വിവരം. ആര്‍എസ്എസുമായി യോഗി ആദിത്യ നാഥിന് അത്ര നല്ല ബന്ധമൊന്നും ഇല്ലെന്നാണ് സൂചനകള്‍. സംഘപരിവാര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നത് രാജ്‌നാഥ് സിങിന്റെ പേരായിരുന്നുവെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു. യോഗിയുടെ സ്വതന്ത്ര സ്വഭാവത്തില്‍ ആര്‍എസ്എസിന് അതൃപ്തി ഉണ്ടായിരുന്നുവെന്നാണ് വിവരം.

English summary
Contrary to media reports that Yogi Adityanath was a "surprise" choice as BJP's chief minister for Uttar Pradesh, Prime Minister Narendra Modi and party chief Amit Shah had always considered him.
Please Wait while comments are loading...