കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടുവേലക്കാരി പോലും.... ശശികലയായത് കൊണ്ട് എന്തും പറയാമോ.. രാജീവ് ഗാന്ധി മുതൽ റാബ്രി ദേവി വരെ!

  • By Kishor
Google Oneindia Malayalam News

വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി, വേലക്കാരിയായാലും നീയെന്‍ മുഖ്യമന്ത്രി... തമിഴ്‌നാട്ടില്‍ വി കെ ശശികല മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത കേട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്ന തമാശകളാണ് ഇത്. തമാശ എന്നാണ് പറയുന്നതെങ്കിലും പലതും കേട്ടാല്‍ തമാശ എന്ന് പോലും തോന്നില്ല. അത്രയ്ക്കാണ് വ്യക്തിപരമായ ആക്ഷേപവും കളിയാക്കലും.

Read Also: കുനിഞ്ഞു നിന്നിട്ടല്ലേ മോളേ... നിനക്കെന്താ ശരിക്കും പണി... ലിംഗത്തിലെ കുരുവിനെപ്പറ്റി പറഞ്ഞ ഡോ. ആതിരയ്ക്ക് ഫേസ്ബുക്കില്‍ പൊങ്കാല...

Read Also: പെണ്‍കുട്ടികള്‍ക്ക് ലെഗ്ഗിന്‍സും ഇറുകിയ ബനിയനും വേണ്ടെന്ന് ലക്ഷ്മി നായര്‍, എങ്കില്‍ ഈ ഫോട്ടോയും വീഡിയോയും ഒന്ന് കാണണേ!

ഇനി, തമാശയ്ക്കല്ലാതെ തന്നെ ശശികലയെ വേലക്കാരി എന്ന് വിളിക്കുന്നവരുമുണ്ട്. സിനിമാതാരം രഞ്ജിനി ശശികലയെ ഫേസ്ബുക്കില്‍ പരസ്യമായിട്ടാണ് വേലക്കാരി എന്നും ക്രിമിനല്‍ എന്നും വിളിച്ചത്. ഇതിന് കയ്യടിക്കാനും കുറേ ആളുകള്‍ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ശശികലയെ ആളുകള്‍ ഇങ്ങനെ അധിക്ഷേപിക്കുന്നത്. എന്താണ് അവര്‍ക്ക് മാത്രമായി ഒരു കുറവ്.

ശശികല വീട്ടുവേലക്കാരിയല്ല

ശശികല വീട്ടുവേലക്കാരിയല്ല

ജയലളിതയുടെ തോഴി എന്നതാണ് ജയലളിത ജീവിച്ചിരുന്ന കാലം മുതലേ ശശികലയുടെ മേല്‍വിലാസം. എന്ന് കരുതി അവര്‍ ജയലളിതയുടെ വീട്ടുവേലക്കാരി ആയിരുന്നില്ല. വീഡിയോ റെക്കോര്‍ഡിംഗ് സ്ഥാപനം നടത്തിയിരുന്ന ശശികല ജയലളിതയുടെ പരിപാടികളുടെ വീഡിയോ കോണ്‍ട്രാക്ട് എടുത്താണ് അമ്മയുമായി പരിചയപ്പെടുത്. തന്റെ കൂടപ്പിറപ്പാണ് ശശികല എന്ന് വരെ പിന്നീട് ജയലളിത പറഞ്ഞിട്ടുണ്ട്.

ജയലളിതയ്ക്ക് ഒപ്പം

ജയലളിതയ്ക്ക് ഒപ്പം

തേവര്‍ സമുദായാംഗമായ ശശികലയുടെ കുടുംബം ഒരു മാഫിയ പോലെ തമിഴ്‌നാട് ഭരണം നിയന്ത്രിച്ചിരുന്ന നാളുകള്‍ ഉണ്ടായിരുന്നു. ജയലളിതയുടെ അടുപ്പക്കാരിയായി നിന്ന് ശശികല പിന്‍സീറ്റ് ഡ്രൈവിങ് നടത്തി. ശശികലയും കുടുംബവും തമിഴ്നാട്ടില്‍ ഒരു സമാന്തര സര്‍ക്കാര്‍ നടത്തുന്നു എന്ന് വരെ ആരോപണങ്ങള്‍ ഉയര്‍ന്നു. ജയയെ മുന്‍നിര്‍ത്തി ശശികല കണക്കില്ലാത്ത സ്വത്ത് സമ്പാദിച്ചെന്ന് മറ്റൊരാരോപണം.

ആരോപണങ്ങള്‍ പലവിധം

ആരോപണങ്ങള്‍ പലവിധം

ജയലളിതയെ ശശികല അപായപ്പെടുത്തി എന്നതടക്കം പലവിധ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ആസൂത്രിത നീക്കമാണ് ശശികല നടത്തിയത് എന്ന് പറയുന്നവര്‍ തന്നെയാണ് അവരെ വേലക്കാരി എന്ന് ആക്ഷേപിക്കുന്നത്. ഒരു വശത്ത് തന്ത്രശാലിയെന്ന് വിളിക്കുമ്പോള്‍ മറുവശത്ത് ഭരിക്കാനുള്ള അറിവും പരിചയവും കഴിവില്ലാത്തവള്‍ എന്ന കളിയാക്കല്‍. രണ്ടും ഒത്തുപോകുന്നില്ല എന്നതാണ് വാസ്തവം.

പരിചയമില്ലെങ്കില്‍ അത് പറയൂ

പരിചയമില്ലെങ്കില്‍ അത് പറയൂ

ഭരണപരിചയമില്ലാത്തതാണോ വി കെ ശശികലയുടെ പ്രശ്‌നം. എങ്കില്‍ അതാണ് അഡ്രസ് ചെയ്യപ്പെടേണ്ടത്. അല്ലാതെ അവരെ വീട്ടുവേലക്കാരി എന്ന് വിളിച്ച് ആക്ഷേപിക്കുകയല്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെയും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാതെയും മുഖ്യമന്ത്രിയാകുന്നു എന്നതാണോ വിമര്‍ശകരുടെ പ്രശ്‌നം. എങ്കില്‍ ഇതും രാജ്യത്ത് ആദ്യമായി ഉണ്ടാകുന്ന സംഭവം അല്ല. ഉദാഹരണങ്ങള്‍ എത്ര വേണം.

പ്രധാനമന്ത്രി മുതല്‍ മുഖ്യമന്ത്രി വരെ

പ്രധാനമന്ത്രി മുതല്‍ മുഖ്യമന്ത്രി വരെ

1984 ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ രായ്ക്ക് രാമാനം എത്തിയാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത്. അന്ന് രാജീവിനുമില്ല പാര്‍ട്ടി രാഷ്ട്രീയ പ്രവര്‍ത്തന പരിചയം. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചുമില്ല. ബിഹാറില്‍ ലാലു പ്രസാദ് യാദവിന് അഴിമതിക്കേസില്‍ മുഖ്യമന്ത്രി സ്ഥാനം പോയപ്പോള്‍ ആരാണ് പകരം മുഖ്യമന്ത്രിയായത്. ഭാര്യ റാബ്രി ദേവിയല്ലേ. ഇവരെയൊക്കെ പോലെ തന്നെ ഭൂരിപക്ഷം എം എല്‍ എമാര്‍ പിന്തുണച്ചാണ് ശശികലയും മുഖ്യമന്ത്രിയാകുന്നത്. അവരെ അധിക്ഷേപിക്കേണ്ട കാര്യമില്ല.

English summary
Why do people attack VK Sasikala in Social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X