കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി ബെംഗളൂരുവില്‍; പ്രസംഗിച്ചത് മൂന്നേ മൂന്ന് മിനുട്ട്!

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഐ ടി നഗരമായ ബെംഗളൂരുവിലെ പരിപാടിയില്‍ സംസാരിച്ചത് വെറും മൂന്നേ മൂന്ന് മിനുട്ട്. ദിവസങ്ങളായി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിവരുന്ന ഒരുക്കങ്ങളയും രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാനെത്തിയ ആള്‍ക്കൂട്ടത്തെയും നിരാശരാക്കുന്നതായിരുന്നു ഇത്.

പ്രതീക്ഷിച്ചതിലും രണ്ട് മണിക്കൂര്‍ വൈകിയാണ് രാഹുല്‍ ഗാന്ധി എത്തിയത്. അതുവരെ കെ പി സി സി പ്രസിഡണ്ടും മറ്റ് നേതാക്കളും പ്രസംഗിച്ചാണ് ജനങ്ങളെ പിടിച്ചുനിര്‍ത്തിയത്. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങളും ബി ജെ പി ചെയ്യാത്ത കാര്യങ്ങളും എണ്ണിപ്പറഞ്ഞാണ് കെ പി സി സി പ്രസിഡണ്ട് ജി പരമേശ്വരം, എച്ച് കെ പട്ടീല്‍, എം എല്‍ എമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചത്. രാഹുല്‍ എത്തി പറഞ്ഞത് ഇങ്ങനെ...

തുടക്കം നന്ദി പറഞ്ഞ്

തുടക്കം നന്ദി പറഞ്ഞ്

തന്നെ കാണാനായി എത്തിയ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞാണ് രാഹുല്‍ സംസാരിച്ച് തുടങ്ങിയത്. മൂന്ന് മിനുട്ട് നീണ്ട പ്രസംഗത്തിന്റെ ഭൂരിഭാഗവും അങ്ങനെ പോയി.

കൃഷിക്കാര്‍ക്ക് എന്ത് നല്‍കി

കൃഷിക്കാര്‍ക്ക് എന്ത് നല്‍കി

ബീഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 1.25 ലക്ഷം കോടി രൂപയാണ് നല്‍കിയത്. കര്‍ണാടകയ്ക്ക് എന്ത് നല്‍കി. ഒന്നും നല്‍കിയില്ല.

എന്തുകൊണ്ടാണ് ഇങ്ങനെ

എന്തുകൊണ്ടാണ് ഇങ്ങനെ

ബി ജെ പി ഭരിക്കുന്ന സംസ്ഥാനം അല്ലാത്തത് കൊണ്ടാണ് ഈ വിവേചനം - രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാര്‍ ഭരിക്കുന്നത് ബി ജെ പി അല്ല എന്നത് രാഹുല്‍ മറന്നുപോയതാണോ ആവോ.

എത്തിയത് മണ്ഡ്യയില്‍ നിന്നും

എത്തിയത് മണ്ഡ്യയില്‍ നിന്നും

കര്‍ണാടകയിലെ മാണ്ഡ്യയില്‍ കടക്കെണിയിലായി ആത്മഹത്യ ചെയ്ത കര്‍ഷകരുടെകുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി ബെംഗളൂരുവിലെത്തിയത്.

പ്രധാനമന്ത്രി തമ്മിലടിപ്പിക്കുന്നു

പ്രധാനമന്ത്രി തമ്മിലടിപ്പിക്കുന്നു

ദാദ്രിയില്‍ ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന രാജ്യത്തെ ഹിന്ദുക്കളെയും മുസ്‌ലീങ്ങളെയും വര്‍ഗീയമായി തമ്മിലടിപ്പിക്കുന്നതാണ്.

പറയുന്നതൊന്ന് ചെയ്യുന്നതൊന്ന്

പറയുന്നതൊന്ന് ചെയ്യുന്നതൊന്ന്

മോദിയുടെ വാക്കുകള്‍ പ്രവര്‍ത്തനത്തിലെത്താത്തിന് കാരണം മോദി പറയുന്നതിനു വിപരീതമാണ് ബിജെപി ചെയ്യുന്നത് എന്നതാണ്. ഹിന്ദുക്കളെയും മുസ്‌ലീങ്ങളെയും തമ്മിലടിപ്പിക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യം - രാഹുല്‍ ഗാന്ധി പറഞ്ഞു.

English summary
Why Rahul Gandhi spoke for just 3 minutes in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X