കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയെ എന്തിന് അടക്കം ചെയ്തു, എന്തുകൊണ്ട് ദഹിപ്പിച്ചില്ല; അതിന് ചില കാരണങ്ങളുണ്ട്

  • By Rohini
Google Oneindia Malayalam News

ചെന്നൈ: ആഗ്രഹിച്ചത് പോലെ എം ജി ആറിന്റെ സ്മാരകത്തിന് സമീപം ജയലളിത ഇനി സുഖമായി ഉറങ്ങും. അടക്കാനാവാത്ത സങ്കടത്താല്‍ ആര്‍ത്ത് കരഞ്ഞ് തമിഴ്മക്കള്‍ ജയലളിതയെ യാത്രയാക്കി.

കരഞ്ഞുതളര്‍ന്ന് തമിഴ്‌നാട്... മറീന ബീച്ചില്‍ എംജിആറിനടുത്ത് ജയലളിത ഇനി സുഖമായുറങ്ങും, അമ്മേ വിട!

മറീന ബീച്ചില്‍ ജയലളിതയുടെ ഭൗതിക ശരീരം അടക്കം ചെയ്തതിന് ശേഷം പലര്‍ക്കും ഒരു സംശയം ഉള്ളിലുണ്ടായിരുന്നു. തമിഴ് അയ്യങ്കാര്‍ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ജയലളിതയുടെ മൃതദേഹം എന്തുകൊണ്ട് ദഹിപ്പിച്ചില്ല? അതിന് രണ്ട് കാരണങ്ങളുണ്ട്.

മതാചാര പ്രകാരം നടക്കേണ്ടത്

മതാചാര പ്രകാരം നടക്കേണ്ടത്

ജയലളിത ജനിച്ച തമിഴ് അയ്യങ്കര്‍ ബ്രാഹ്മണാചാര പ്രകാരം ഭൗതിക ശരീരം അഗ്നിയ്ക്ക് ഇരയാക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ജയലളിതയുടെ മൃതദേഹം മറീന ബീച്ചില്‍ അടക്കം ചെയ്യുകയാണ് ഉണ്ടായത്. എന്തുകൊണ്ട്?

തീരുമാനം എടുത്തത്

തീരുമാനം എടുത്തത്

ജയലളിതയുടെ മൃതദേഹം അടക്കം ചെയ്യണോ ദഹിപ്പിക്കണോ എന്ന തീരുമാനം എടുത്തത് എഐഡിഎംകെ നേതാക്കളാണ്. അല്ലാതെ ജയലളിതയുടെ കുടുംബാംഗങ്ങള്‍ ആരുമല്ല. ദഹിപ്പിക്കാത്തതിന് രണ്ട് കാരണങ്ങളാണ് പറയുന്നത്.

കാരണം ഒന്ന്, സ്മാരകം

കാരണം ഒന്ന്, സ്മാരകം

ജയലളിതയുടെ മൃതദേഹം അടക്കം ചെയ്യാനുള്ള കാരണങ്ങളില്‍ ഒന്ന്, പാര്‍ട്ടിയ്ക്ക് അവരുടെ സ്മരണാര്‍ത്ഥം അവിടെ സ്മാരകം പണിയേണ്ടതുണ്ട്. എംജിആറിന്റെയും അണ്ണ ദുരൈയുടെയുമൊക്കെ ശവസംസ്‌കാരം നടന്നത് അങ്ങനെയാണ്. അവര്‍ക്കൊക്കെ സ്മാരകങ്ങളും അവിടെ പണിതിട്ടുണ്ട്.

 കാരണം രണ്ട്, ജയയുടെ ആഗ്രഹം

കാരണം രണ്ട്, ജയയുടെ ആഗ്രഹം

ജയലളിതയുടെ ആഗ്രഹമാണ് രണ്ടാമത്തെ കാരണം. എംജിആര്‍ അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലത്ത്, അതിന് സമീപത്ത് തന്നെ തനിയ്ക്കും അവസാന നിദ്രവേണമെന്നത് ജയയുടെ ആഗ്രഹമായിരുന്നുവത്രെ. പലരോടും അവരിക്കാര്യം പറഞ്ഞിട്ടുമുണ്ട് എന്നാണ് കേട്ടത്.

എംജിആറുമായുള്ള ബന്ധം

എംജിആറുമായുള്ള ബന്ധം

ജയലളിത സിനിമയില്‍ തിളങ്ങിയത് എംജിആറിന്റെ നായികയായിട്ടാണ്. എംജിആര്‍ തന്നെയാണ് ജയയ്ക്ക് രാഷ്ട്രീയത്തിലെക്കുള്ള വാതില്‍ തുറന്ന് കൊടുത്തതും. എംജിആറിനോട് ജയയ്ക്ക് തോന്നിയ പ്രണയവും ഏറെ ചര്‍ച്ചയാണ്. ആ പ്രണയമാണ് ജയയ്ക്ക് എംജിആറിന് അടുത്ത് തന്നെ കല്ലറ ഒരുക്കാന്‍ കാരണവും

ഔദ്യോഗിക ബഹുമതികളോടെ

ഔദ്യോഗിക ബഹുമതികളോടെ

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ജയലളിതയുടെ അന്ത്യകര്‍മങ്ങള്‍ നടന്നത്. സ്വന്തം പേരെഴുതിയ പെട്ടിയില്‍ മൃതദേഹം കിടത്തിയ ശേഷം ആചാരവെടി മുഴങ്ങി. പിന്നീട് ഒരു നിമിഷം മൗമായി നിന്നു. ശേഷം ഒരു പ്രിയപ്പെട്ടവരെല്ലാം ജയലളിതയ്ക്ക് വിട പറഞ്ഞു.

വിങ്ങിക്കരഞ്ഞ് തമിഴകം

വിങ്ങിക്കരഞ്ഞ് തമിഴകം

അടക്കാനാവാത്ത സങ്കടത്തില്‍ ആര്‍ത്ത് കരയുകയാണ് തമിഴ്മക്കള്‍. തമിഴകത്തിന്റെ അമ്മ എന്ന വിളിപ്പേര് അന്വര്‍ഥമാക്കും വിധമുള്ള ആള്‍ക്കൂട്ടമാണ് മറീന ബീച്ചിലേക്ക് ഒഴുകിയെത്തിയത്. മറീന ബീച്ച് പരിസരത്ത് തിങ്ങിക്കൂടിയ ജനക്കൂട്ടം ഒരു മനസായി ജയലളിതയ്ക്ക് യാത്രാമൊഴിയേകി.

English summary
There were questions that were asked when it was decided that J Jayalalithaa would be buried and not cremated. Customs suggest that a Tamil Iyengar Brahmin is cremated and not buried. The fact that Jayalalithaa a Tamil Iyengar Brahmin was buried and not cremated raised eye brows in several quarters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X