കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളുകള്‍ക്കുശേഷം സച്ചിന്‍ രാജ്യസഭയിലെത്തി; കാരണം ഇതാണ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും അവിടെ എത്തുകയോ ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ഒന്നും തന്റെ ഉത്തരവാദിത്വമല്ലെന്ന മട്ടിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍ മാത്രമല്ല, ബോളിവുഡ് താരം രേഖയും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഇരുവരെയും പലവട്ടം പലരും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അവര്‍ രാജ്യസഭയിലെത്താറില്ല.

രാജ്യസഭയിലെ ഇപ്പോഴത്തെ സെഷന്‍ അവസാനിക്കാനിരിക്കെ സച്ചിന്‍ വ്യാഴാഴ്ച സഭയില്‍ മുഖം കാട്ടിയത് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതിന് കാരണമായി പറയുന്നത് കഴിഞ്ഞദിവസം നേരിടേണ്ടിവന്ന വിമര്‍ശനമാണ്. സമാജ്‌വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാള്‍ സച്ചിനെയും രേഖയെയും കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

tendulkar

ഇരുവരെയും പുറത്താക്കണമന്നായിരുന്നു എംപിയുടെ ആവശ്യം. ഇത്രയും നിരുത്തരവാദപരമായി സഭയോട് പെരുമാറുന്നവര്‍ ഇല്ലെന്നും നരേഷ് പറഞ്ഞു. നോമിനേറ്റ് ചെയ്യുന്നവര്‍ സഭയില്‍ എത്തുന്നത് ഉറപ്പാക്കണമെന്നും നേരേഷ് ആവശ്യപ്പെട്ടു. ഇതാദ്യമായല്ല, നരേഷ് ഇവര്‍ക്കെതിരെ രംഗത്തെത്തുന്നത് നേരത്തെയും ഇവരുടെ അസാന്നിധ്യം എംപി ചോദ്യം ചെയ്തിരുന്നു. രാജ്യസഭയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നവരാണ് സച്ചിനും രേഖയും. എംപിയാണെന്ന ഉത്തരവാദിത്വം ഇരുവരും നിറവേറ്റാറില്ല.

English summary
Why ‘worst performer’ Sachin Tendulkar had to attend Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X