കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയും പ്രധാനമന്ത്രിയും നേര്‍ക്കു നേര്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ദീപാവലിയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. രാഷ്ട്രീയത്തിലും വലിയൊരു അമിട്ട് പൊട്ടാനുള്ള സാധ്യതയുണ്ടെന്ന് ചില നിരീക്ഷകര്‍ പറയുന്നു.എന്താണെന്നോ കാരണം പ്രധാനമന്ത്രി മന്‍മോഹന്‍സിങും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയും ഒരേ വേദി പങ്കിടുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ അഹമ്മദാബാദില്‍ തുറക്കുന്ന മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് മോഡിയും മന്‍മോഹന്‍ സിങും ഒരേ വേദിയില്‍ എത്തുക. ഒക്ടോബര്‍ 29 ചൊവ്വാഴ്ചയാണ് ചടങ്ങ് നടക്കുന്നത്. പരസ്പരം നന്നായി വിമര്‍ശിയ്ക്കുന്ന ഈ നേതാക്കള്‍ ഒരേ വേദിയില്‍ എത്തുന്പോള്‍ ഒരു പൊട്ടിത്തെറി പ്രതീക്ഷിയ്ക്കാവുന്നതല്ലേ.

നേതാക്കള്‍ എങ്ങനെയായിരിയ്ക്കും ഈ അവസരത്തെ വിനിയോഗിയ്ക്കുക എന്നറിയാനാണ് എല്ലാവര്‍ക്കും താത്പര്യം. ചടങ്ങില്‍ മോഡിയെപ്പറ്റി പരാമര്‍ശിയ്ക്കാതിരിയ്ക്കാന്‍ പ്രധാമന്ത്രിയ്ക്കാവില്ല. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനെന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ലോകമെങ്ങും പ്രകീര്‍ത്തിയ്ക്കുമ്പോള്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി എങ്ങനെ വിശേഷിപ്പിയ്ക്കുമെന്ന് അറിയാന്‍ കഴിയില്ല.

Modi, Manmohan Singh

ഇന്ത്യയിലെ ഏറ്റവും ദുര്‍ബലനും കഴിവുകെട്ട പ്രധാനമന്ത്രിയുമാണ് മന്‍മോഹന്‍ സിങെന്ന് പല അവസരത്തിലും നരേന്ദ്ര മോഡി പറഞ്ഞിട്ടുണ്ട്. പൊതുവേ മൗനിയായ മന്‍മോഹന്‍ സിങും കഴിഞ്ഞ കുറച്ച് മാസങ്ങളായി മോഡിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മോഡിയെപ്പോലുള്ള നേതാക്കള്‍ക്കെതിരെ മതേതരവാദികള്‍ ഒരുമിയ്ക്കുമെന്നും മോഡിയെ ജനങ്ങള്‍ തിരിച്ചറിയുമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞിരുന്നു. നേതാക്കള്‍ പരസ്പരം നടത്തിയെ ഈ പരാമര്‍ശങ്ങള്‍ ഒരേ വേദിയില്‍ എത്തുമ്പോള്‍ എങ്ങനെയായി തീരുമെന്ന് കാത്തിരുന്നു കാണാം.

English summary
Prime Minister Manmohan Singh and Gujarat chief minister Narendra Modi expected to share the dais in Ahmedabad on Tuesday in a function to commemorate Sardar Patel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X