കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8.8 കോടി അംഗങ്ങള്‍, ബിജെപി ലോകത്തിലെ വലിയ പാര്‍ട്ടി

  • By Mithra Nair
Google Oneindia Malayalam News

ദില്ലി: 8.80 കോടി അംഗങ്ങളുമായി ബി.ജെ.പി ലോകത്തിലെ വലിയ പാര്‍ട്ടിയായി . കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ചൈനയെ പിന്തള്ളിയാണ് ബി.ജെ.പി ഒന്നാം സ്ഥാനത്തെിയത്.

8.60 കോടി അംഗങ്ങളാണ് സി.പി.സിക്കുള്ളത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മുതല്‍ തുടങ്ങിയ അംഗത്വ ക്യാമ്പയിനാണ് ബി.ജെ.പിക്ക് ഇത്രയും അംഗങ്ങളെ ഉള്‍പ്പെടുത്താനായത്. ഈ മാസം 31ന് ക്യാമ്പെയിന്‍ അവസാനിക്കുമ്പോള്‍ ഏകദേശം പത്തു കോടി അംഗങ്ങള്‍ ഉണ്ടാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

-bjp-flag1

ഏപ്രില്‍ 3, 4 തീയതികളില്‍ നടക്കുന്ന ദേശീയ എക്‌സിക്യുട്ടീവില്‍ വച്ച് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ അംഗങ്ങളുടെ എണ്ണം ഔദ്യോഗികമായി പ്രഖ്യാപിക്കും. മാര്‍ച്ച് 31ന് അംഗത്വ ക്യാമ്പെയിന്‍ അവസാനിക്കും. എന്നാല്‍ മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, അസാം, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്യാമ്പെയിന്‍ തുടരും.

അംഗത്വ വിതരണത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണിലെ മിസ്ഡ് കോള്‍ ക്യാമ്പെയിന്‍ ഏറെ ഫലം ചെയ്തതായും പാര്‍ട്ടി നേതൃത്വം കരുതുന്നു. മിസ്‌കോള്‍ അടിച്ചാല്‍ ബിജെപി അംഗമാകുന്ന ഓണ്‍ലൈന്‍ അംഗത്വ പരിപാടിക്ക് കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുടക്കമിട്ടത്.

English summary
:BJP today claimed it has emerged as the largest party in the world with a membership strength of 8.8 crores, surpassing the Communist Party of China which has 8.6 crore members.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X