കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേന എംപി വീണ്ടും വിവാദത്തില്‍; പേരിലുള്ളത് എട്ട് ക്രിമിനല്‍ കേസുകള്‍!!

ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയെന്നും അതിനാല്‍ മര്‍ദ്ദിച്ചെന്നുമാണ് എംപിയുടെ വാദം. സംഭവത്തിന് പിന്നാലെ എയര്‍ ഇന്ത്യ ഗെയ്ക്ക് വാദിനെ കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു

Google Oneindia Malayalam News

ദില്ലി: ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക് വാദ് വീണ്ടും വിവാദത്തില്‍. 60 കാരനായ വിമാന ജീവനക്കാരനെ മര്‍ദ്ദിച്ചതാണ് പുതിയ കേസ്. മര്‍ദ്ദിച്ചെന്നു മാത്രമല്ല തന്റെ ഭാഗത്താണ് ന്യായമെന്ന് വാദിക്കുകയും ചെയ്യുന്നു. മാപ്പ് പറയാന്‍ തയ്യാറാകാത്ത രവീന്ദ്ര ഗെയിക്കിനെതിരെ തിരിഞ്ഞിരിക്കുകയാണ് വിമാന ജീവനക്കാരും എയര്‍ ഇന്ത്യയും. രവീന്ദ്രഗെയിക്ക് വിവാദത്തിലാകുന്നത് ആദ്യമായിട്ടല്ല. നിയമത്തോട്് അനാദരവ് കാണിക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് എംപിയുടെ ഭാഗത്ത് നിന്നുണ്ടായത്. 2014ല്‍ തിരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിച്ച സത്യവാങ്മൂലം കണ്ടാല്‍ അറിയാം അദ്ദേഹത്തിന് സ്വന്തം പ്രവര്‍ത്തനങ്ങളെ കുറിച്ച് ലജ്ജയില്ലെന്ന്.

ക്രൂരകൊലപാതകം ഉള്‍പ്പെടെ 8 കൊലപാതകം രവീന്ദ്ര ഗെയിക് വാദിന്റെ പേരിലുണ്ട്. കൊലപാതകം കൂടാതെ ഭീഷണിപ്പെടുത്തല്‍, വര്‍ഗ്ഗീയ ലഹള, നിയമ വിരുദ്ധ പ്രവര്‍ത്തനം, മനപൂര്‍വ്വം ദ്രോഹം ചെയ്യല്‍, അന്യായ പ്രവര്‍ത്തനം, തടസ്സപ്പെടുത്തല്‍, ആയുധം കൈവശം വെക്കല്‍ തുടങ്ങിയവയെല്ലാം അന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2014 ല്‍ ലോക്സഭയില്‍ തിരഞ്ഞെടുത്ത ഉടനെ തന്നെ നോമ്പെടുത്തിരുന്ന ഹോട്ടല്‍ തൊഴിലാളിയെ നിര്‍ബന്ധിച്ചു ഭക്ഷണം കഴിപ്പിച്ച കേസിലും പ്രതിയായി. ഭക്ഷണം ഇഷ്ടപ്പെടാത്തതായിരുന്നു അന്ന് രവീന്ദ്രഗെയിക്കിനെ പ്രകോപിപ്പിച്ചത് കാരണം.

xravindra-gaikwad-

കഴിഞ്ഞ വ്യാഴാഴ്ചയാണ് എയര്‍ ഇന്ത്യ ജീവനക്കാരനെ ശിവസേന എംപി ചെരുപ്പ് കൊണ്ട് അടിച്ചതായി പരാതി വന്നത്. സംഭവത്തിന് പിന്നാലെ എയര്‍ ഇന്ത്യ രവീന്ദ്രഗെയിക്കിനെ കരിമ്പട്ടികയില്‍ പെടുത്തുകയും വെള്ളിയാഴ്ച ബുക്ക് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇന്‍ഡിഗോയും ഡല്‍ഹിയില്‍ നിന്നും പൂനയിലേക്ക് രവീന്ദ്രഗെയിക്കിനു വേണ്ടി ബുക്ക് ചെയ്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു. എംപിയുടെ നടപടിയെ ന്യായീകരിക്കാനില്ലെന്ന് വ്യക്തമാക്കിയ പാര്‍ട്ടിയും എംപിയ്‌ക്കെതിരെ നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച പാര്‍ട്ടി ആസ്ഥാനത്തേക്ക് ഗെയ്ക്ക് വാദിനെ വിളിപ്പിച്ചതിന് പിന്നിലും ഇതാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

English summary
IndiGo has also cancelled a Delhi-Pune ticket booked for him to fly on Friday evening. Air India had first cancelled his ticket for the same on a 4 pm flight on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X