കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതിയെ പുല്ല് വില; താനെയില്‍ ദഹി ഹന്ദി ഉയര്‍ത്തിയത് 49 അടി ഉയരത്തില്‍

  • By അക്ഷയ്‌
Google Oneindia Malayalam News

താനെ: ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ദഹി ഹിന്ദിയില്‍ മനുഷ്യ പിരമിഡിന്റെ ഉയരം 20 അടി കവിയരുതെന്ന സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കെ താനെയില്‍ തൈരുകുടമുയര്‍ത്തിയത് 49 അടി ഉയരത്തില്‍. മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയുടെ അനുമതിയോടെയാണ് 49 അടി ഉയരത്തില്‍ തൈരുകുടം കെട്ടിയത്.

ഉത്സവങ്ങള്‍ എങ്ങനെ ആഘോഷിക്കണമെന്ന് സുപ്രീംകോടതിക്ക് നിര്‍ദേശിക്കാനാകില്ല. ആഘോഷങ്ങള്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ടു വരുന്നത് നിയമലംഘനമാണ്. ഇതില്‍ സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിക്കാതെ ജയിലില്‍ പോകാനും ഒരുക്കമാണെന്ന് താനെയില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന അവിനാശ് ജാദവ് പറഞ്ഞു.

Dahi Handi

കൃഷ്ണന്റെ ജന്മദിനാഘോഷങ്ങള്‍ ഉദ്ദേശിച്ച തരത്തില്‍ തന്നെ നടക്കണമെന്ന് താക്കറെ അറിയിച്ചിട്ടുണ്ടെന്നാണ് അവിനാശ് ജാദവ് പറയുന്നത്. നല്ല ഉയരത്തില്‍ കെട്ടി തൂക്കിയ തൈരുകുടങ്ങള്‍മനുഷ്യ പിരമിഡ് സൃഷ്ടിച്ച് അടിച്ച് പൊട്ടിക്കുന്ന ഉറിയടി മത്സരം മഹാരാഷ്ട്രയില്‍ പ്രസിദ്ധമാണ്.

മനുഷ്യപ്പിരമിഡിന്റെ പരമാവധി ഉയരം 20 അടിയില്‍ കൂടരുതെന്നും പതിനെട്ട് വയസ്സിന് താഴെയുള്ളവരെ മത്സരത്തില്‍ പങ്കെടുപ്പിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ പലയിടത്തും 20 അടിയിലും ഉരത്തിലാണ് ദഹി ഹന്ദികള്‍ ഉയര്‍ന്നിട്ടുള്ളത്. ജന്മാഷ്ടമി, ഗണേശോത്സവം, നവരാത്രി തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി ദഹി ഹന്ദി മത്സരം നടക്കാറുണ്ട്.

English summary
In Mumbai suburb Thane, a "dahi handi" has been strung up at 49 feet this morning, more than double the height allowed by the Supreme Court just yesterday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X