കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിക്കെതിരെയും പോക്‌സോ!!! പരാതിയുമായി 16കാരന്‍

  • By Sandra
Google Oneindia Malayalam News

മീററ്റ്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നായിരുന്നു സംഭവം. പരാതിയെ തുടര്‍ന്ന് സഹരണ്‍പൂര്‍ പൊലീസ് 23 കാരിയായ യുവതിയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

സൗദി: '#Microsoft_Insults_Saudi', സൗദി ക്യാമ്പയിന് പിന്നില്‍!!!സൗദി: '#Microsoft_Insults_Saudi', സൗദി ക്യാമ്പയിന് പിന്നില്‍!!!

പതിനാറുകാരനെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് വിധേയനാക്കിയെന്നാണ് യുവതിയ്‌ക്കെതിരെ ചുമത്തിയ കുറ്റം. ഇതോടെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരം യുവതിയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. ആണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ സൂക്ഷിച്ചുവച്ച യുവതി തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഓണ്‍ലൈനില്‍ വീഡിയോ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

assault

സംഭവത്തെതുടര്‍ന്ന് 16കാരന്റെ സഹോദരനാണ് പരാതിയുമായി പൊലീസിനെ സമീപിപ്പിച്ചത്. എന്നാല്‍ കുറ്റം ആരോപിക്കപ്പെടുന്നത് യുവതിക്കെതിരെ ആയതിനാല്‍ പൊലീസ് കേസെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇത്തരത്തില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസാണിത്. തുടര്‍ന്ന് പരാതിയുമായി ആണ്‍കുട്ടിയുടെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശത്തോടെയായിരുന്നു പൊലീസ് കേസന്വേഷണം ഏറ്റെടുത്തത്. യുവതി 16കാരനെ ഭീഷണിപ്പെടുത്തിയതിന്റെ ടെലിഫോണ്‍ സന്ദേശങ്ങളും ഇരുവരും കൈമാറിയ ടെക്സ്റ്റ് മെസേജുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പോക്‌സോ നിമയത്തിന് കീഴില്‍ കേസെടുക്കുന്ന ആദ്യത്തെ വനിതയാണ് ഇവര്‍.

English summary
Woman booked under POCSO for sexually assaulting minor boy in UP. The woman threatening boy to marry her, otherwise she will spread his video in online.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X