കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് മണിക്കൂറിലധികം ആംബുലന്‍സിന് വേണ്ടി കാത്തുനിന്നു, അവസാനം മരണത്തിന് കീഴടങ്ങി

  • By ഭദ്ര
Google Oneindia Malayalam News

ജയ്പൂര്‍: കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാതെയുള്ള മരണങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. രാജസ്ഥാനിലെ ഖേര്‍ലി ഗ്രാമത്തിലാണ് ആംബുലന്‍സിന് വേണ്ടി രണ്ട് മണിക്കൂറിലധികം കാത്ത് നിന്നതിന് ശേഷം മരണത്തിന് കീഴടങ്ങിയത്.

ഛര്‍ദിയും അതിസാരവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ അടുത്തുള്ള ആശുപത്രിലേക്ക് കൊണ്ടു പോകാന്‍ ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയുടെ പുറത്തുള്ള ബഞ്ചിലേക്ക് മാറ്റി ഇരുത്തിയ യുവതി പെട്ടെന്ന് ബോധംകെട്ട് വീഴുകയായിരുന്നു.

 deadbody

ഡോക്ടര്‍മാരോട് സഹായത്തിനായി അഭ്യര്‍ത്ഥിച്ചുവെങ്കിലും ആരും സഹായത്തിനായി എത്തിയില്ല. അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനായി രണ്ട് മണിക്കൂറോളം വരാന്തയിലെ ബഞ്ചില്‍ ഭാര്യയുമായി കാത്തിരുന്നു. പിന്നീട് യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവതിയുടെ മരണത്തെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു. പോലീസ് എത്തിയതിന് ശേഷമാണ് സംഘര്‍ഷം ഒഴിവായത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒഡീഷയിലെ കാലാഹണ്ടി ജില്ലയില്‍ വാഹന സൗകര്യം ഇല്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി ഭാര്‍ത്താവ് 10 കിലോ മീറ്ററോളം നടന്നത്.

English summary
A woman died in Kherli village of Rajasthan after she was made to wait for an ambulance outside the hospital for more than two hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X