കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താക്കന്മാര്‍ക്ക് മാത്രമല്ല!ഭര്‍ത്താവിനെ തലാഖ് ചൊല്ലി ഭാര്യ വിവാഹബന്ധം വേര്‍പ്പെടുത്തി,കാരണം?

ഇരുപത്തിനാലുകാരിയായ അമ്‌റീന്‍ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

Google Oneindia Malayalam News

മീററ്റ്: മുത്തലാഖ് വിഷയത്തില്‍ ചര്‍ച്ചകളും അഭിപ്രായപ്രകടനങ്ങളും സജീവമായി തുടരുന്നതിനിടെ ഉത്തര്‍പ്രദേശില്‍ നിന്നും ഒരു വ്യത്യസ്ത മുത്തലാഖ് വാര്‍ത്ത. സാധാരണ ഭര്‍ത്താവ് മൂന്ന് തലാഖ് ചൊല്ലി ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തുമ്പോള്‍, മീററ്റിലെ അമ്‌റീന്‍ ബാനു എന്ന യുവതി ഭര്‍ത്താവിനെയാണ് തലാഖ് ചൊല്ലിയത്.

ഭര്‍ത്താവിന്റെ ക്രൂരമായ പീഡനം സഹിക്കാവുന്നതിലുമപ്പുറമായതിനാലാണ് തലാഖ് ചൊല്ലിയതെന്ന് അമ്‌റീന്‍ പറഞ്ഞു. ഇരുപത്തിനാലുകാരിയായ അമ്‌റീന്‍ ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടക്കുന്നില്ലെന്നാണ് അമ്‌റിന്‍ ആരോപിക്കുന്നത്. സമുദായഗംങ്ങളുടെ മുന്നില്‍വെച്ച് തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്താന്‍ അനുവദിക്കണമെന്നും അമ്‌റീന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സഹോദരിക്കും പീഡനം...

സഹോദരിക്കും പീഡനം...

2012ലാണ് അമ്‌റീനും സഹോദരി ഫര്‍ഹീനും അയല്‍ ഗ്രാമത്തില്‍ നിന്നും സഹോദരന്മാരായ സബീര്‍, ഷക്കീര്‍ എന്നിവരെ വിവാഹം ചെയ്യുന്നത്. വിവാഹം കഴിഞ്ഞതിന് ശേഷം സബീറും ഷക്കീറും തങ്ങളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും അമ്‌റീന്‍ പരാതിയില്‍ പറയുന്നുണ്ട്.

വീട്ടിലേക്ക് മടങ്ങി...

വീട്ടിലേക്ക് മടങ്ങി...

അതിനിടെ, കഴിഞ്ഞ സെപ്റ്റംബറില്‍ സഹോദരി ഫര്‍ഹീനെ ഭര്‍ത്താവ് ഷക്കീര്‍ മൊഴി ചൊല്ലി. ഇതിന് ശേഷമാണ് ഇരുവരും സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. ഭര്‍ത്താവിന്റെ പീഡനം കാരണം തന്റെ ഗര്‍ഭം അലസിയെന്നും അമ്‌റീന്‍ പറഞ്ഞു.

സമുദായംഗങ്ങളുടെ മുന്നില്‍വെച്ച് തലാഖ് ചൊല്ലണം...

സമുദായംഗങ്ങളുടെ മുന്നില്‍വെച്ച് തലാഖ് ചൊല്ലണം...

ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് ഇതുവരെ നടപടിയെടുത്തില്ല. ഭര്‍ത്താവ് തന്നോട് സംസാരിക്കാറില്ലെന്നും, തനിക്കും മക്കള്‍ക്കും ചിലവിന് തരാറില്ലെന്നും അമ്‌റീന്‍ പറഞ്ഞു. സമുദായത്തില്‍ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ തലാഖ് ചൊല്ലുന്നത് പോലെ, സമുദായംഗങ്ങളുടെ മുന്നില്‍വെച്ച് ഭര്‍ത്താവിനെ മൊഴിചൊല്ലാന്‍ തന്നെ അനുവദിക്കണമെന്നും അമ്‌റീന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭര്‍ത്താവിനെതിരെ നടപടിയെടുക്കും...

ഭര്‍ത്താവിനെതിരെ നടപടിയെടുക്കും...

അമ്‌റീന്‍ ബാനുവിന്റെ പരാതിയില്‍ ഭര്‍ത്താവിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അമ്‌റീന്റെ വാര്‍ത്ത ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായതോടെയാണ് പോലീസ് നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയിരിക്കുന്നത്.

English summary
Muslim woman utters triple talaq to abusive husband, files FIR.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X