കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഭാര്യയെ പീഡിപ്പിച്ചു

  • By Aswathi
Google Oneindia Malayalam News

കൊല്‍ക്കത്ത: കഴിഞ്ഞ ദിവസമാണ് റെയില്‍വെ ബജറ്റില്‍ സ്ത്രീ സുരക്ഷ കര്‍ശനമാക്കുമെന്ന് പറഞ്ഞത്. പറഞ്ഞ് രണ്ട് ദിവസം കഴിഞ്ഞില്ല, അപ്പോഴേക്കും കൊല്‍ക്കത്തയില്‍ ഭര്‍ത്താവിന്റെ കണ്‍ മുന്നില്‍ വച്ച് മൂവര്‍ സംഘം ഭാര്യയെ പീഡിപ്പിച്ചു.

പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ മൗരി ഗ്രാം റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. ഭര്‍ത്താവിനെ തോക്കില്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

womam-abuse

വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഹൗറയിലേക്ക് പോകാന്‍ സ്‌റ്റേഷനിലെത്തിയതായിരുന്ന ദമ്പതികള്‍. റെയില്‍വെ അധികൃതരാണെന്ന് പറഞ്ഞ് ഇവരോട് മൂവര്‍ സംഘം ടിക്കറ്റ് ചോദിക്കുകയായിരുന്നത്രെ. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ദമ്പതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവിന്റെ തലയില്‍ തോക്ക് വച്ച് സംഘം ഭീഷണിപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് യുവതിയെ റയില്‍വെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്.

English summary
Barely a few hours after railway minister Suresh Prabhu stressed upon the need to improve security for women at stations and on trains, a couple was dragged out of Mourigram Halt in Howrah by three miscreants. The woman was then gang-raped while one miscreant held her husband to gunpoint.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X