കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞ് മോഷണം പോയെന്ന കഥയുണ്ടാക്കി 2 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച അമ്മ പോലീസ് പിടിയില്‍

  • By Neethu
Google Oneindia Malayalam News

പുനെ: രണ്ട് ലക്ഷം രൂപയ്ക്കും സ്വര്‍ണ്ണത്തിനും വേണ്ടി സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അമ്മ പോലീസ് പിടിയില്‍. കുഞ്ഞ് മോഷണം പോയെന്ന് പോലീസില്‍ പരാതി നല്‍കി സഹോദരിയ്ക്ക് വില്‍ക്കുകയായിരുന്നു.

കുഞ്ഞിനെ കാണാനിലെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയത് സഹോദരിയുമായാണ്. മോഷണ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈം ബ്രാഞ്ച് ആണ് അന്വേഷിച്ചത്.

new

രണ്ട് മാസം മുന്‍പാണ് അര്‍ച്ചന പ്രസവിച്ചത്. രണ്ട് ലക്ഷം രൂപയും സ്വര്‍ണ്ണവും നല്‍കിയാല്‍ കുട്ടികളില്ലാത്ത സഹോദരിയ്ക്ക് കുട്ടിയെ നല്‍കാം എന്നായിരുന്നു പറഞ്ഞത്. വീട്ടില്‍ ഉറങ്ങി കിടന്ന കുട്ടിയെ മുഖം മൂടി ധരിച്ച ആളുകള്‍ വന്ന് തട്ടി കൊണ്ട് പോയി എന്നാണ് അര്‍ച്ചന ഭര്‍ത്താവിനോട് പറഞ്ഞത്.

മോഷണത്തിന്റെ മറവില്‍ കുട്ടിയെ സഹോദരിയുടെ വീട്ടിലേക്ക് കടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്തോടെ ഇത്തരത്തില്‍ ഒരു മോഷണം അവിടെ നടന്നിട്ടിലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. അന്വേഷണം അര്‍ച്ചനയ്ക്ക് നേരെ തിരിഞ്ഞപ്പോഴാണ് സത്യം പുറത്തു വന്നത്.

സഹോദരിയുടെ കയ്യില്‍ നിന്നും കുട്ടിയെ പിതാവിന് പോലീസ് കൈമാറി. അര്‍ച്ചനയ്ക്കും സഹോദരിയ്ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
Woman sells son for Rs 2 lakh, cooks up kidnapping story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X