കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷ തുല്യ പദവി, സൈനിക പോലീസില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കൊപ്പം തുല്യ പദവി നല്‍കാനൊരുങ്ങി ഇന്ത്യന്‍ ആര്‍മി. സ്ത്രീകളെ യുദ്ധ മുന്നണിയില്‍ നിര്‍ത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതായി കരസേന മേധാവി ബിബിന്‍ റാവത്ത് പറഞ്ഞു.

  • By Akhila
Google Oneindia Malayalam News

ദില്ലി: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കൊപ്പം തുല്യ പദവി നല്‍കാനൊരുങ്ങി ഇന്ത്യന്‍ ആര്‍മി. സ്ത്രീകളെ യുദ്ധ മുന്നണിയില്‍ നിര്‍ത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതായി കരസേന മേധാവി ബിബിന്‍ റാവത്ത് പറഞ്ഞു. പുരുഷന്മാര്‍ മാത്രം കൈയ്യടക്കിയ പദവികളിലേക്ക് സ്ത്രീകള്‍ക്ക് അവസരം നല്‍കുന്നത് വേഗത്തിലാക്കുമെന്നും കരസേന മേധാവി പറഞ്ഞു.

സ്ത്രീകള്‍ ജവാന്മാരായി വരുന്നത് കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് ബിബിന്‍ റാവത്ത് പറഞ്ഞു. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടന്ന് വരികയാണെന്നും അദ്ദേഹം പറഞ്ഞു. മിലിട്ടറി പോലീസ് ജവാന്മാരായി ആദ്യം സ്ത്രീകളെ നിയമിച്ച് തുടങ്ങും. പിന്നീട് പുരുഷന്മാര്‍ക്ക് മാത്രം അനുവദിച്ചിട്ടുള്ള എല്ലാ പദവികളിലേക്കും സ്ത്രീകളെയും ഉള്‍പ്പെടുത്തുമെന്ന് കരസേന മേധാവി പറഞ്ഞു.

chief

നിലവില്‍ മെഡിക്കല്‍, ലീഗല്‍, വിദ്യാഭ്യാസം, സിഗ്നല്‍, എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് അനുവാദമുള്ള മേഖലകള്‍. ചില പ്രശ്‌നങ്ങള്‍ കണ്ടാണ് സ്ത്രീകളെ മറ്റു മേഖലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. സര്‍ക്കാരുമായി ചേര്‍ന്ന് ആര്‍മിയുടെ വിവിധ മേഖലകളിലേക്ക് നിയമനം ഉടന്‍ നടക്കുമെന്നും കരസേന മേധാവി പറഞ്ഞു.

English summary
Women to be allowed in combat role in Army, says Gen Bipin Rawat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X