കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉച്ചഭക്ഷണത്തിൽ 'കയ്യിട്ടുവാരി', അധ്യാപികയെ അമ്മമാർ കൈകാര്യം ചെയ്തു !!! കരി ഓയിൽ ഒഴിച്ചു...

അമ്മമാരോട് സംസാരിയ്ക്കാന്‍ പ്രധാനാധ്യാപിക തയ്യാറായില്ല.

  • By മരിയ
Google Oneindia Malayalam News

ബലാസോര്‍: ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങള്‍ വകമാറ്റി ചെലവഴിയ്ക്കുകയും ഫണ്ടില്‍ തിരിമറി നടത്തുകയും ചെയ്ത അധ്യാപികയെ രക്ഷിതാക്കള്‍ കയ്യേറ്റം ചെയ്തു. ഒറീസയിലെ ബലാസോര്‍ ജില്ലയിലാണ് സംഭവം.

Teacher Black oil

പാവപ്പെട്ടവരുടെ മക്കളാണ് സ്‌കൂളില്‍ അധികവും പഠിയ്ക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് സമയത്തിന് ഉച്ചഭക്ഷണം ലഭിച്ചിരുന്നില്ല. മാത്രമല്ല വിതരണം ചെയ്തിരുന്നത് നിലവാരം കുറഞ്ഞ അരിയും പയറും ഗോതമ്പും. ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രധാനാധ്യാപികയെ കാണാനായി സ്‌കൂളില്‍ എത്തി.

അമ്മമാരാണ് സംഘത്തില്‍ കൂടുതലും ഉണ്ടായിരുന്നത്. അമ്മമാരോട് സംസാരിയ്ക്കാന്‍ പ്രധാനാധ്യാപിക തയ്യാറായില്ല. മാത്രമല്ല അവരെ ചീത്ത പറഞ്ഞ് ഇറക്കി വിടുകയും ചെയ്തു. തുടര്‍ന്നാണ് അമ്മമാര്‍ ചേര്‍ന്ന് ടീച്ചറെ മര്‍ദ്ദിച്ചത്. തീര്‍ന്നില്ല, ടീച്ചറുടെ മുഖത്ത് കരി ഓയില്‍ ഒഴിയ്ക്കുകയും ചെയ്തു.
സംഭവത്തില്‍ പരാതി ഇല്ലെന്നാണ് ടീച്ചര്‍ പോലീസിനോട് പറഞ്ഞത്.

English summary
The teacher was mishandling the midday meal commodities that were meant for students.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X