കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷി നശിപ്പിച്ചതിന് പരാതി നല്‍കിയ യുവതിയെ നഗ്നയാക്കി നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു

  • By Sruthi K M
Google Oneindia Malayalam News

റാഞ്ചി: കൃഷി നശിപ്പിച്ചതിന് പരാതി നല്‍കിയ യുവതിക്ക് ലഭിച്ചത് ക്രൂരതയാര്‍ന്ന ശിക്ഷയാണ്. യുവതിയെ നഗ്നയാക്കി നടത്തിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. ക്രൂര മര്‍ദ്ദനത്തിനു പുറമെ മൂത്രം കുടിപ്പിച്ചെന്നുമുള്ള പരാതിയുമായാണ് യുവതി രംഗത്തെത്തിയത്.

മധ്യപ്രദേശിലാണ് ഈ ക്രൂര പ്രക്രിയ നടന്നിരിക്കുന്നത്. മധ്യപ്രദേശ് ചത്താര്‍പൂര്‍ ജില്ലയില്‍ സാഖി ബായി ആഹിര്‍വാര്‍ എന്ന 45കാരിക്കാണ് ഈ നാണക്കേട് അനുഭവിക്കേണ്ടി വന്നത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട അയല്‍വാസിയാണ് ഇങ്ങനെയൊരു അക്രമം കാട്ടിയത്. സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ കൃഷി ചെയ്തു ജീവിതം മുന്നോട്ടുക്കൊണ്ടുപൊകുന്ന ഒരു കുടുംബത്തിലെ അംഗമാണ് സാഖി ബായി ആഹിര്‍വാര്‍.

rape-

അയല്‍വാസിയുടെ കന്നുകാലികള്‍ കൃഷി നശിപ്പിച്ചതിനെത്തുടര്‍ന്നാണ് യുവതി പരാതിയുമായി പോയത്. എന്നാല്‍, അയല്‍വാസിയും അയാളുടെ ഭാര്യയും മറ്റു കുടുബാംഗങ്ങളും ചേര്‍ന്ന് സ്ത്രീയെ നഗ്നയാക്കുകയും മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയുമായിരുന്നു.

പരാതിയുമായി പോലീസിന്റെ അരികിലെത്തിയെങ്കിലും അവിടെയും സ്ത്രീക്ക് അവഗണനയാണ് നേരിടേണ്ടി വന്നത്. ഇതുവരെയായിട്ടും പോലീസ് അന്വേഷിക്കുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. ചത്താര്‍പൂര്‍ എസ്.പി ഓഫീസില്‍ ചെന്നാണ് യുവതി പരാതി നല്‍കിയത്.

English summary
women got beaten and made walk naked for complaing about crop destroying in mandhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X