കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക മാധ്യമസ്വാതന്ത്രദിനം; ഒരു വര്‍ഷം പത്രപ്രവര്‍ത്തകര്‍ക്ക് നേരെ 54 ആക്രമണങ്ങള്‍

16 മാസത്തിനുള്ളില്‍ പത്രപ്രവര്‍ത്തകര്‍ക്ക് നേരെ 54 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

  • By Akhila
Google Oneindia Malayalam News

ദില്ലി: 16 മാസത്തിനുള്ളില്‍ പത്രപ്രവര്‍ത്തകര്‍ക്ക് നേരെ 54 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോക മാധ്യമസ്വാതന്ത്ര്യദിനത്തില്‍ തയ്യാറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ടത്. 2014-2015 വര്‍ഷങ്ങളില്‍ 142 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എന്നാല്‍ പുതിയ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ആക്രണം കൂടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഓരോ ആക്രമണങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ ഇന്‍വസ്റ്റിഗേറ്റീവ് ജേണലിസം കൂടുതല്‍ അപകടത്തിലേക്കാണ്.

ആക്രമണങ്ങള്‍ ഇവിടെ

ആക്രമണങ്ങള്‍ ഇവിടെ

ഖനനം, കല്ല് ഖനനം, അനധികൃത നിര്‍മ്മാണം, പോലീസ് ക്രൂരത, വൈദ്യപരിശോധനയിലെ പിഴവ്, തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍, നഗരവത്കരണ അഴിമതി തുടങ്ങിയവയിലാണ് അപകടം പതിങ്ങിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 രാഷ്ട്രീയ പാര്‍ട്ടികളും

രാഷ്ട്രീയ പാര്‍ട്ടികളും

രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും പോലീസ് തുടങ്ങിയവരാണ് അക്രമണങ്ങള്‍ നടത്തിയിട്ടുള്ളത്. ആക്രമണങ്ങള്‍ക്ക് പുറമെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചും റിപ്പോര്‍ട്ടുകളില്‍ തുറന്ന് പറയുന്നുണ്ട്.

എന്‍ഡിടിവിക്ക് വിലക്ക്

എന്‍ഡിടിവിക്ക് വിലക്ക്

പഠാന്‍കോട്ട് ആക്രമണത്തിന്റെ വാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ട് എന്‍ഡിടിവിക്കും ആസാമിലെ ന്യൂസ് ടൈമിനും ഒരു ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായസ്വാതന്ത്രത്തിന്റെ ലംഘനമായിരുന്നു അത്.

ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടത്

ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടത്

ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയതില്‍ കാശ്മീരിലെ രണ്ട് പത്രങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

English summary
World Press Freedom Day: 54 attacks on journalists in India in 16 months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X