കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബ് മേമന്റെ വധശിക്ഷ കോണ്‍ഗ്രസിന് പ്രതിസന്ധിയായത് ഇങ്ങനെ

  • By Muralidharan
Google Oneindia Malayalam News

ശശി തരൂര്‍, ദിഗ് വിജയ് സിംഗ്, മണിശങ്കര്‍ അയ്യര്‍, സഞ്ജയ് ജാ - കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാക്കന്മാരാണ്. മുംബൈ ബോംബ് സ്‌ഫോടനക്കേസിലെ പ്രധാന പ്രതിയായ യാക്കൂബ് മേമനെ തൂക്കിലേറ്റിയതിന് പിന്നാലെ ഈ നേതാക്കള്‍ നടത്തിയ പ്രതികരണത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ നേതാക്കളെ കയ്യോടെ കൈകാര്യം ചെയ്്ത് വിട്ടിരുന്നു.

മുംബൈ സ്‌ഫോടനം നടക്കുമ്പോഴും യാക്കൂബ് മേമനെ പിടിക്കുമ്പോഴും പിന്നീട് വധശിക്ഷ വിധിക്കുമ്പോഴുമെല്ലാം അധികാരത്തിലിരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. എന്നിട്ടിപ്പോള്‍ മേമനെ തൂക്കിലേറ്റിയ ദിവസം പ്രമുഖ നേതാക്കള്‍ അതില്‍ സങ്കടപ്പെട്ടാല്‍ പാര്‍ട്ടിക്ക് ക്ഷീണമാകാതാരിക്കുമോ. കാണൂ യാക്കൂബ് മേമന്‍ വിഷയത്തില്‍ ഈ നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് പണികൊടുത്തത് എങ്ങനെയെന്ന്.

ശശി തരൂരിന് ദുഖം

ശശി തരൂരിന് ദുഖം

ഒരു മനുഷ്യനെ തൂക്കിലേറ്റിയതിലാണ് ശശി തരൂരിന് ദുഖം. ആ മനുഷ്യന്‍ 257 പേരുടെ ജീവന്‍ പോകാന്‍ കാരണമായ ബോംബെ സ്‌ഫോടനക്കേസിലെ പ്രതിയാണ് എന്നത് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂരിന് ഓര്‍മയില്ല. രാജ്യം മുന്‍കൈയെടുത്ത് നടത്തുന്ന കൊലപാതകം നമ്മളെയും കൊലപാതകിയാക്കുന്നു എന്നതിലാണ് അദ്ദേഹത്തിന് സങ്കടം.

ദിഗ് വിജയ് സിംഗിന് സംശയമാണ്

ദിഗ് വിജയ് സിംഗിന് സംശയമാണ്

മറ്റൊരു കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ദിഗ് വിജയ് സിംഗിന് സങ്കടമല്ല, സംശയമാണ്. രാജ്യത്തെ മറ്റ് തീവ്രവാദ കേസുകളുടെ നടത്തിപ്പിനെക്കുറിച്ചാണ് സിംഗിന് സംശയം. ജാതിയും മതവും നോക്കിയല്ല തീരുമാനമടുക്കേണ്ടത് എന്നും സിംഗ് ഓര്‍മിപ്പിക്കുന്നു. മേമനെ തൂക്കിലേറ്റിയതോടെ ജുഡിഷ്യറിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു എന്നും സിംഗ് പറഞ്ഞുവെച്ചു.

നമ്മളൊരു ജനാധിപത്യ രാജ്യമാണോ

നമ്മളൊരു ജനാധിപത്യ രാജ്യമാണോ

ജനാധിപത്യ രാജ്യമായ നമ്മള്‍ വധശിക്ഷ നിര്‍ത്തലാക്കേണ്ടേ എന്നാണ് മണിശങ്കര്‍ അയ്യരുടെ ചോദ്യം. കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് ഇതിന് എന്തെങ്കിലും നടപടി തുടങ്ങി വച്ചിരുന്നോ എന്ന ലളിതമായ ചോദ്യമാണ് അയ്യരോട് തിരിച്ചുചോദിക്കാനുള്ളത്. യാക്കൂബ് മേമന്റെ വധശിക്ഷയെ അപലപിക്കുകയും ചെയ്യുന്നു ഈ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

സഞ്ജയ് ജായെ കൊടുത്തക്കേട്ടെ

സഞ്ജയ് ജായെ കൊടുത്തക്കേട്ടെ

നിങ്ങള്‍ ടീസ്റ്റ സെതില്‍വാദിനെ കുടുക്കാന്‍ നോക്കിയിരുന്നോ ഇന്ത്യയെ ഐസിസ് ആക്രമിക്കാന്‍ പോകുകയാണ് എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ജായുടെ മുന്നറിയിപ്പ്. ദിഗ് വിജയ് സിംഗിനെയും സഞ്ജയ് ജായെയും കൊടുത്താല്‍ ആക്രമിക്കില്ല എന്ന് ഐസിസ് ഉറപ്പുതന്നിട്ടുണ്ട് എന്നാണ് ഒരു വിരുതന്‍ ഇതിന് ട്വിറ്ററില്‍ മറുപടി പറഞ്ഞത്.

നാവടക്കിക്കൂടെ

നാവടക്കിക്കൂടെ

ശശി തരൂരും ദിഗ് വിജയ് സിംഗും എന്തിനാണ് പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നത് എന്നാണ് ട്വിറ്ററില്‍ ആളുകളുടെ ചോദ്യം. ഇവര്‍ക്ക് നാവടക്കി വെച്ചുകൂടെ.

കോണ്‍ഗ്രസ് പാര്‍ട്ടി ഇങ്ങനാണ് സര്‍

കോണ്‍ഗ്രസ് പാര്‍ട്ടി ഇങ്ങനാണ് സര്‍

കോണ്‍ഗ്രസ് പാര്‍ട്ടി മനസുകൊണ്ട് എപ്പോഴും തീവ്രവാദികളുടെ കൂടെയാണ് എന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്യുന്നു. മേമനെ തൂക്കിക്കൊന്ന ഉടന്‍ തന്നെ, മണിശങ്കര്‍ അയ്യര്‍ ഇപ്പോള്‍ കരച്ചില്‍ തുടങ്ങും എന്ന് ട്വിറ്ററില്‍ ചിലര്‍ പ്രവചനം നടത്തിയിരുന്നു.

സോണിയാഗാന്ധി പറയണം

സോണിയാഗാന്ധി പറയണം

തങ്ങളുടെ നേതാക്കളുടെ പ്രസ്താവന പാര്‍ട്ടിയുടെ അഭിപ്രായമാണോ എന്ന് പാര്‍ട്ടി അധ്യക്ഷയായ സോണിയാ ഗാന്ധി വ്യക്തമാക്കണം എന്നാണ് മുതിര്‍ന്ന ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടത്.

English summary
Twenty-two years after Mumbai was rocked by a series of loud explosions, one of the key conspirators, Yakub Memon was sent to gallows on Thursday, July 30 at 6.30 am in Nagpur Central jail. After his hanging, many politicians gave their reactions to media and some tweeted their views. Congress party faced an embarrassment from three of it top leaders: Digvijay Singh, Shashi Tharoor, Mani Shankar Aiyar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X