കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേമന് മുസ്ലീം ആയിത്തന്നെ അന്ത്യ വിശ്രമം... മുംബൈയില്‍

Google Oneindia Malayalam News

നാഗ്പൂര്‍: തൂക്കിലേറ്റിയ യാക്കൂബ് മേമന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനുള്ള തീരുമാനം ഏറെ ശ്രദ്ധേയമാണ്. ജയില്‍ വളപ്പില്‍ തന്നെ മൃതദേഹം സംസ്‌കാരിയ്ക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അതിന് ചില കാരണങ്ങളും ഉണ്ടായിരുന്നു.

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്താല്‍ അത് ചിലപ്പോള്‍ വലിയ ക്രമസമാധാന പ്രശ്‌നത്തിന് തന്നെ കാരണമായേക്കാമെന്നായിരുന്നു വിലയിരുത്തല്‍. മൃതദേഹം കാണാനും സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാനും ആയിരങ്ങള്‍ ഒഴുകിയെത്തിയാല്‍ എന്ത് ചെയ്യുമെന്ന മുന്‍കരുതലായിരുന്നു ഇതിന് പിന്നില്‍.

എന്നാല്‍ ഒടുവില്‍ മേമന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു. യാക്കൂബ് മേമന്റെ സഹോദരന്‍ സുലൈമാന്‍ മൃതദേഹം ഏറ്റുവാങ്ങി. കര്‍ശന വ്യവസ്ഥകളാണ് മൃതദേഹം വിട്ടു നല്‍കുന്നതിന് അധികൃതര്‍ മുന്നോട്ട് വച്ചത്.

പള്ളിയില്‍ കബറടക്കം

പള്ളിയില്‍ കബറടക്കം

മുംബൈ സ്‌ഫോടന പരമ്പരകേസിലെ പ്രതി യാക്കൂബ് മേമന്റെ മൃതദേഹം ഇസ്ലാമിക വിശ്വാസ പ്രകാരം പള്ളിയില്‍ തന്നെ സംസ്‌കരിയ്ക്കും. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

ബഡാ കബറിസ്ഥാന്‍

ബഡാ കബറിസ്ഥാന്‍

മുംബൈയിലെ മറൈന്‍ ലൈന്‍ ബഡാ കബറിസ്ഥാനിലാണ് യാക്കൂബ് മേമന്റെ മൃതദേഹം സംസ്‌കരിയ്ക്കുക.

എയര്‍ ആംബുലന്‍സ്

എയര്‍ ആംബുലന്‍സ്

നാഗ്പൂരില്‍ നിന്ന് എയര്‍ ആംബുലന്‍സിലാണ് യാക്കൂബ് മേമന്റെ മൃതദേഹം മുംബൈയില്‍ എത്തിയ്ക്കുക.

മാഹിമിലെ വീട്ടില്‍

മാഹിമിലെ വീട്ടില്‍

മുംബൈ മാഹിമിലുള്ള കുടുംബ വീട്ടിലേയ്ക്കാണ് മൃതദേഹം കൊണ്ടുപോകുന്നത്.

വിലാപയാത്ര പാടില്ല

വിലാപയാത്ര പാടില്ല

മൃതദേഹം കബറടക്കത്തിന് കൊണ്ടുപോകുമ്പോള്‍ വിലാപയാത്ര പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.

ഫോട്ടോ എടുക്കരുത്

ഫോട്ടോ എടുക്കരുത്

യാക്കൂബ് മേമന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും കര്‍ശന വിലക്കുണ്ട്.

അടുത്ത ബന്ധുക്കള്‍ക്ക് മാത്രം

അടുത്ത ബന്ധുക്കള്‍ക്ക് മാത്രം

അടുത്ത ബന്ധുക്കള്‍ക്കും കുടുംബ സുഹൃത്തുക്കള്‍ക്കും മാത്രമേ മൃതദേഹം കാണാനുള്ള അനുവാദമുള്ളൂ.

ജാഗ്രതാ നിര്‍ദ്ദേശം

ജാഗ്രതാ നിര്‍ദ്ദേശം

യാക്കൂബ് മേമന്റെ മൃതദേഹം എത്തിയ്ക്കുന്നതിനാല്‍ മുംബൈയില്‍ കടുത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.

English summary
Yakub Memon's dead body handed over to Family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X