കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേമന്റെ വധശിക്ഷ; ജഡ്ജിമാര്‍ക്ക് കനത്ത സുരക്ഷ

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: യാക്കൂബ് മേമന്റെ വധശിക്ഷയില്‍ അന്തിമ തീരുമാനമെടുത്ത സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് കനത്ത സുരക്ഷയൊരുക്കി. അവസാന മണിക്കൂറിലും യാക്കൂബിന്റെ പുന:പരിശോധനാ ഹര്‍ജി തള്ളിയ ജഡ്ജിമാര്‍ക്കാണ് സുരക്ഷ. ഇവര്‍ക്കെതിരെ തീവ്രവാദി സംഘടനകളുടെ ഭീഷണി നില്‍ക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മുംബൈയിലെ പ്രധാന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മേമന്റെ വധശിക്ഷ നടപ്പാക്കിയതില്‍ പ്രകോപിതരായവര്‍ ഇന്ത്യയ്‌ക്കെതിരെ തിരിച്ചടി നല്‍കിയേക്കുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. 25,000ത്തോളം സുരക്ഷാ ഭടന്മാരാണ് മുംബൈയിലെ പ്രധന കേന്ദ്രങ്ങളില്‍ സുരക്ഷയൊരുക്കുന്നത്.

law-1

വാഹനങ്ങളും മറ്റും പരിശോധന കൂടാതെ കടത്തിവിടേണ്ടെന്നാണ് പോലീസ് നിര്‍ദ്ദേശം. മുന്‍കരുതലെന്നോണം 400 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവസാന മണിക്കൂറുകള്‍ വരെ ഉദ്വേഗജനമായ സംഭവങ്ങള്‍ക്കൊടുവിലാണ് മേമനെ വധശിക്ഷയ്ക്ക് വിധേയനാക്കാന്‍ കോടതി തീരുമാനിച്ചത്. ജൂലൈ 30ന് വധശിക്ഷ തീരുമാനിച്ചതിനാല്‍ അര്‍ദ്ധരാത്രിയിലും മേമന്റെ പുന:പരിശോധനാ ഹര്‍ജിയില്‍ കോടതി വാദം കേട്ടു.

അതിനിടെ, സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ശശി തരൂര്‍ അടക്കമുള്ള പ്രമുഖ വ്യക്തികളുമെല്ലാം വധശിക്ഷയ്‌ക്കെതിരെ പ്രതിഷേധം അറിയിച്ചു. വധശിക്ഷ പ്രാകൃതമാണെന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്. ഭരണകൂടം ഒരു വ്യക്തിയെ തൂക്കിക്കൊല്ലുന്നതിനുപകരം അയാളെ തിരുത്തുകയാണ് വേണ്ടതെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം.

English summary
Yakub Memon's hanging: Security of 3 SC judges beefed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X